Wednesday, February 6, 2008

ചിത്രപ്രശ്നം 11


ഇത്തവണ ഒരു ക്വിസ് ആണ്. ഫ്ലാഗുകളും ലോഗോകളും അടങ്ങിയ ഒരു ക്വിസ്. ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടുപിടിക്കൂ.

16 comments:

ഹരിശ്രീ (ശ്യാം) said...

നിങ്ങളുടെ എല്ലാം തല പുക്യ്ക്കുവാനായി ചിത്രപ്രശ്നം വീണ്ടും ഇതാ. ഇത്തവണ ഒരു ക്വിസ് ആണ്. ഫ്ലാഗുകളും ലോഗോകളും അടങ്ങിയ ഒരു ക്വിസ്. ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടുപിടിക്കൂ.

കൃഷ്‌ | krish said...

ഞാനൊന്ന് നോക്കട്ടെ.

Who discovered U.S.A.

Date of 1st walk man made on moon.

Who was the Hero of Suryamandalam (?)

Dinesh Karthik belongs to _____ (?)

Who is known as Blogger Adidas?


മൂന്നാമത്തേതിലും നാലാമത്തേതിലും ചെറിയ സംശയം ഉണ്ട്.

കൃഷ്‌ | krish said...

ആദ്യത്തെ:
Who discovered America.

മൂന്നാമത്തെ:

Who was the Hero of Suryamanasam.

നാലാമത്തെ:

Dinesh Karthik belongs to Crease.


ശരിയാണോ... വേഗം പറയൂ...

സമ്മാനം ഞാനടിച്ചെന്നാ തോന്നണ്

കൃഷ്‌ | krish said...

ഓ ചിത്രപ്രശ്നം പരിഹരിച്ചാല്‍ മാത്രം പോരാ.. ചോദ്യത്തിന്റെ ഉത്തരം കൂടി വേണോ?

ഉത്തരങ്ങള്‍.

1. കൊളംബസ്.
2. 21, ജൂലൈ, 1969 (എ.ഡി.)
3. ഓര്‍മ്മയില്ല. (പിന്നേ, ഇതൊക്കെ ഓര്‍ത്തിരിക്കയല്ലേ പണി!!)
4. ചെന്നൈ, തമിഴ്‌നാട്.
5. പപ്പൂസ് (ഒറിജിനല്‍ പേര് എന്തരണാവോ? ഡേയ്, ഓസിയാറേ വേഗം പേര്‍! പറയഡേ..)

അഭിലാഷങ്ങള്‍ said...

കൃഷ് ചേട്ടാ..

ഇതെന്താ ഒരാള്‍ മാത്രം പങ്കെടുത്ത പരീക്ഷയോ?

ഈ ഹരിശ്രീ യൂനിവേഴ്സിറ്റിയുടെ ഇത്തവണത്തെ ചോദ്യങ്ങള്‍ അത്ര ടഫ് അല്ല അല്ലേ?

പിന്നെ മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം ഓര്‍മ്മയില്ലേല്‍ ഒരു സ്‌പൂണ്‍ ‘ജ്യോതിഷ് ബ്രഹ്മി’ കഴിച്ചിട്ട് ഒന്നൂടെ ഓര്‍ത്ത് നോക്കിക്കേ...

:-)

ശ്രീനാഥ്‌ | അഹം said...

good work.. but evide ninnu oppichu??

പ്രയാസി said...

ശ്യാമെ..

പപ്പൂസിനെ അറിയാനൊത്തിരി വിശമിക്കും..;)

ഞാനും അന്വേഷണത്തിലാ..:(

കൃഷ ചേട്ടാ...

നിര്‍ത്തി നിര്‍ത്തി കമന്റൂ... സമ്മാനമൊന്നും ഇല്ലാ.. ആക്രാന്തം ആക്രാന്തം..:)

ശ്രീ said...

ശ്യാമേട്ടാ... തിരിച്ചു വരവ് ഗംഭീരമായി.
പക്ഷേ, കൃഷ് ചേട്ടന്‍‌ ആദ്യമേ കയറി വണ്‍‌മാന്‍‌ ഷോ കളിച്ചു. കലക്കീട്ടോ കൃഷ് ചേട്ടാ...
:)

നിരക്ഷരന്‍ said...

കൃഷ് മാഷേ
കം‌പ്ലീറ്റ് എനിക്കറിയാമായിരുന്നു.

ഇനി ഇപ്പ പറഞ്ഞിട്ടെന്താ കാര്യം ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നോക്കട്ടെ ആരൊക്കെ പറയുമെന്ന്‌...

ശ്രീലാല്‍ said...

എത്താന്‍ വൈകിപ്പോയല്ലോ.. എല്ലാം കഴിഞ്ഞോ..
കൃഷ്ജീ ഉഷാര്‍.. !!

കൊച്ചുത്രേസ്യ said...

വൈകിപ്പോയി വൈകിപ്പോയി
(നേരത്തെ എത്തിയിരുന്നെങ്കില്‍ ഇപ്പം മല മറിച്ചേനേ..)

ക്വിസ്‌മാസ്റ്റര്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ടാവുമല്ലോ.. കൃഷ്‌ ഇത്തവണ ഗോളടിച്ചു അല്ലേ. അഭിനന്ദനംസ്‌..

പപ്പൂസ് said...

ഹെന്റമ്മേ.....!!!!!!!

ഇതു മുമ്പു കണ്ട് തലകുത്തി നിന്ന് മാനം കെട്ട് മിണ്ടാണ്ടെ പോയതാ... നമിച്ചശാന്മാരേ - ഹരിശ്രീ ऽ കൃഷ്!!!! :)

നല്ല ദ്രാവക ബ്രാന്‍ഡുകള്‍ വച്ചൊരു സാധനം ചെയ്തു നോക്ക്, മണി മണിയായി ഞാമ്പറഞ്ഞു തരാം.

മൂന്നാമത്തേത് - പുട്ടുത്രേ... ഐ മീന്‍, പുട്ടുറുമീസ്. :)

കൃഷ്‌ | krish said...

അഭീ..മൂന്നാമത്തെ ഉത്തരം ബ്രഹ്മി കഴിക്കാതെ തന്നെ ഓര്‍മ്മ വന്നതാ.(മമ്മൂട്ടി). പിന്നെ വേറെ ആരെങ്കിലും പറയട്ടെ എന്നു കരുതി ഇരുന്നതാ.. ശ്യാം പോസ്റ്റും കമന്റും ഇട്ട് 2 മണിക്കൂറ് വരെ വേറോരാളും (നോക്കിപോയതല്ലാതെ) കമന്റാത്തതിന് ഞാനെന്താ പറയുക. ഇതിനിടക്ക് കൊ.ത്രേ. വരാത്തത് ഭാഗ്യം.

പപ്പൂസെ.. നിന്റെ അസ്സല്‍ പേര്‍ പറയഡേ.. ഉത്തരം കൊടുക്കാനാ. ഒരു കുപ്പി ഓസിയാര്‍ കിട്ടും..
.......
.....
(കടയില്‍ നിന്നും , കാശ് കൊടുത്താല്‍)

പിന്നെ, ദ്രാവകബ്രാന്‍ഡുകള്‍ വെച്ചാല്‍ ചിത്രപ്രശ്നമല്ല, കുപ്പിപ്രശ്നമാകും.!

ഹരിശ്രീ (ശ്യാം) said...

കൃഷ്ജീ സമ്മാനം ഇത്തവണ അടിച്ചെടുത്തല്ലോ.. എന്നാലും ഇത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല . ബാക്കി ഉള്ളവര്‍ക്കൊക്കെ വേണ്ടി ഒരെണ്ണം എങ്കിലും ബാക്കി വച്ചെക്കുമെന്നു കരുതി. ഇതു തൂത്തുവാരിക്കളഞ്ഞില്ലേ. പിന്നെ അമേരിക്ക കണ്ടുപിടിച്ചത് കൊളംബസ് അല്ലെന്നും ഏതോ ഒരു പൂച്ചിയാണെന്നും ഇവിടെ ആരൊക്കെയോ പറഞ്ഞുനടക്കുന്നുണ്ട്. എന്തായാലും എനിക്കും വല്യ നിശ്ചയം ഇല്ലാത്തതു കൊണ്ടു സമ്മാനം തന്നേക്കാം. അഭിലാഷങ്ങള്‍, എത്ര ടഫ്‌ ആക്കാന്‍ നോക്കിയിട്ടും ആവുന്നില്ല. അതെങ്ങനെ ജ്യോതിഷ് ബ്രഹ്മി കഴിച്ചവരും കഴിക്കാതതവരും ആയ ബുദ്ധിരാക്ഷസസമൂഹംമല്ലേ പരീക്ഷ എഴുതുന്നത്?. അടുത്ത പ്രശ്നം മുതല്‍ കമന്റ് മോഡറേഷന്‍ ഇട്ടാലോ എന്ന് ആലോചിക്കുന്നുണ്ട്. ശരിയായ ദിശയില്‍ ചിന്തിക്കുന്ന കമന്റുകളെ തടഞ്ഞു വച്ചു 2,3 ദിവസം കഴിഞ്ഞിട്ടേ പുറത്തു വിടൂ. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുകയും ചെയ്യാം. സംഭവം കുറച്ചു ദിവസം ഓടുകയും ചെയ്യും. എന്താ നിങ്ങളുടെ അഭിപ്രായം? എന്തായാലും അടുത്തത് അങ്ങനെ ഒന്നു പരീക്ഷിക്കട്ടെ. ഇഷ്ടമായില്ലെങ്കില്‍ പിന്നെ മാറ്റാം. ശ്രീനാഥ്, ഇത്രയും ബുദ്ധിമുട്ടി ഒരെണ്ണം ഒപ്പിച്ചെടുത്തപ്പോള് എവിടുന്നു ഒപ്പിച്ചെന്നോ ? പ്രയാസീ പപ്പൂസിനെ കണ്ടാല്‍ എന്നോടും പറയണേ. പ്രിയപ്പെട്ട പപ്പൂസ് അടുത്തതില്‍ ഒരു ദ്രാവകം വക്കുന്നുണ്ട്. എല്ലാരും വരുന്നതിനു മുന്‍പ് എടുത്തുകൊണ്ട് പോയ്ക്കളയല്ലേ. കുറെ കഷ്ടപ്പെട്ടത കൊച്ചു ത്രെസ്യെ . ഇത്ര വേഗം ഔട്ട് ആവുമെന്നു വിചാരിച്ചില്ല. നോക്കിക്കോ അടുത്തത് ഞാന്‍ ശരിയാക്കി തരാം. ശ്രീ, ശ്രീലാല്‍, നിരക്ഷരന്‍ , പ്രിയ, കമന്റുകള്‍ക്കു നന്ദി.

ഏ.ആര്‍. നജീം said...

അപ്പോ പങ്കെടുത്തെ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു....

വിജയികള്‍ക്ക് അഭിനന്ദനങ്ങളും... :)