Wednesday, November 28, 2007

ചിത്രപ്രശ്നം 10


ഈ ചിത്രത്തില്‍ 5 സംഗതികള്‍ ഉണ്ട്. ഓരോന്നും ഓരോ __ ആണ്. കണ്ടുപിടിക്കൂ


ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

37 comments:

ഹരിശ്രീ (ശ്യാം) said...

പത്താമത് ചിത്രപ്രശ്നം കുറച്ചു വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ്. ചിത്രങ്ങളെക്കാള്‍ കൂടുതല്‍ symbols,logos എന്നിവ ഉള്‍പ്പെടുത്തിയ ഇതില്‍ 5 സംഭവങ്ങള്‍ ഉണ്ട്. ഓരോന്നും കണ്ടുപിടിക്കുന്നതിനനുസരിച്ചു പോസ്റ്റ് ചെയ്തോളൂ . ഏറ്റവും കൂടുതല്‍ ഉത്തരങ്ങള്‍ ആദ്യം കണ്ടുപിടിക്കുന്നത് ആരാണെന്ന് നോക്കാം

സഹയാത്രികന്‍ said...

ഇത് ചിത്രപ്രശ്നല്ല... ആകെ മൊത്തില്‍ പ്രശ്നാ...
ജോലിയൊക്കെ തീര്‍ത്ത് രണ്ട് ദിവസം ബ്ലോഗാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ വന്നതാ...
ഉം നോക്കാം...

ബൂലോകരേ ഓടി വരിന്‍ പുതിയ ചിത്ര പ്രശ്നം...ആകെമൊത്തം പ്രശ്നം...
:)

ശ്രീലാല്‍ said...

ദൈവമേ, എനിക്കെന്താണു പറ്റിയത്.. ? ഇതു ഞാന്‍ തന്നെയാണോ.. ? ഹരീ, ചക്കരേ, മുത്തേ പാലേ, തേനേ , അവുലോസുണ്ടേ...

എനിക്കൊരുത്തരം കിട്ടി.

“സമ്പത്തുകാലത്തു കാ പത്തു വച്ചാല്‍ ആപത്തുകാലത്തു കാ പത്തു തിന്നാം “


ബാക്കി ഉടന്‍.. ഇനി എന്നെ പിടിച്ചാല്‍ കിട്ടൂല..

ശ്രീലാല്‍ said...

ദേയ്.. അടുത്തത്... എന്നെ അങ്ങ കൊല്ല്.

“അധികമായാല്‍ അമൃതും വിഷം.“

ശ്രീലാല്‍ said...

എന്നെ അഭിനന്ദിക്കൂ.. അഭിനന്ദിക്കൂ പ്ലീസ്.. :)
അടുത്ത ഉത്തരം

“വിത്തു ഗുണം പത്തു ഗുണം.. “

Anonymous said...

നഞ്ചെന്തിനാ നാനാഴി

Anonymous said...

ഡോളറിനുമീതേ ഈഗിളും ഫ്ലയ്യൂല്ല :)

ശ്രീലാല്‍ said...

ദാ അടുത്തത്..

“നഞ്ചെന്തിനാ നാനാഴി..?“

ഈ ഉത്തരം അക്ഷരങ്ങള്‍ അത്ര ശരിയായി കിട്ടിയില്ല. ഏകദേശം ശരിയായി തോന്നിയതാണിത്.

ശ്രീലാല്‍ said...

“പണത്തിനു മീതെ പരുന്തും പറക്കില്ല....“

കൊച്ചുത്രേസ്യ said...

ദൈവമേ തലച്ചോറു കത്തീട്ടണെന്നു തോന്നുന്നു ഒരു കരിഞ്ഞ മണം വരുന്നു.

ശീര്‍ഷാസനത്തില്‍ നിന്നിട്ടും മനസ്സിലാവാത്ത ചില കാര്യങ്ങള്‍ ചോദിച്ചോട്ടേ..

1)ആദ്യത്തെ ലൈനിലെ -st എന്നിടത്ത്‌ -sg എന്നല്ലേ അവിടെ അല്ലേ വേണ്ടത്‌.. എനിക്കത്‌ കൂട്ടീം കുറച്ചിട്ടുമൊക്കെ അമൃഗും (am+right+sum-st=amrighum))എന്നേ കിട്ടുന്നുള്ളൂ..

2)സമ്പത്തു കാലത്ത്‌.....തിന്നാം -ഇതിനകത്തെ 'വെച്ചാല്‍' എന്നും 'തിന്നാം' എന്നുമുള്ള വാക്കുകള്‍ മനസ്സിലായില്ല.. ('വ' എന്നും 'തിന്‍' എന്നതും എങ്ങനെ കിട്ടി?)


ശ്രീലാലേ ഇത്തവണ പണി പറ്റിച്ചു അല്ലേ...എന്താന്നറിയില്ല; എവരി ശ്രീലാല്‍ ഹാസ്‌ എ ഡേ എന്നോ മറ്റോ ഒരശരീരി കേള്‍ക്കുന്ന പോലെ :-)

Anonymous said...

പിന്നെ കത്താന്‍ കൊറെ കെടക്കുവല്ല്യോ ചോറ്.. തലേല്‍ കാക്കാ ശ്ശീ ശ്ശീ ഇട്ടതായിരിക്കും ത്രേസ്യാക്കൊച്ചേ..

Anonymous said...

പിന്നെ ശീര്‍ഷാസനത്തില്‍ നിക്കുന്നതൊക്കെ കൊള്ളാം..പാന്റിട്ടോണ്ട് നിക്കണം.

ശ്രീലാല്‍ said...

ശരിയാ കൊച്ചുത്രേസ്യേ, കഴിഞ്ഞ തവണയൊക്കെ എല്ലാവരും നിങ്ങളെ പ്രശംസിക്കുന്നതു കേട്ടപ്പോള്‍ എനിക്ക് അസൂയ തോന്നിയിരുന്നു - എപ്പൊഴാണീശ്വരാ, നിങ്ങളെപ്പോലെ ഒരു ഡേ എനിക്ക് എന്ന്...
ഇപ്പോള്‍ ഞാന്‍ സന്തോഷ് ആയി. :)


ചില വാക്കുകളിനിയും എനിക്കും കിട്ടാനുണ്ട്. തല തണുക്കാന്‍ വെച്ചിരിക്കുവാ, ഇനി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ കരിഞ്ഞിട്ടില്ലെങ്കില്‍ ഒന്നുകൂടെ എല്ലാം നോക്കിയിട്ടു കമന്റാം.

ഇതു ഞാനല്ലാത്ത ചേട്ടന്‍ പുറകില്‍ ത്തന്നെയുണ്ടെന്ന് അറിഞ്ഞിരുന്നില്ല ഓടുമ്പോള്‍. ഫിനിഷിംഗ് പോയന്റില്‍ വച്ചാ കണ്ടത്. ചേട്ടോയ്, കലക്കി.

ദിലീപ് വിശ്വനാഥ് said...

അയ്യോ, മിസ്സ് ആയി. ശ്രീലാല്‍ തകര്‍ക്കുന്നല്ലോ? നടക്കട്ടെ. തിരക്കായതുകൊണ്ട് ബ്രെയിനിന്റെ ബാന്റ്വിഡ്ത്ത് ഷെയര്‍ ചെയ്യാന്‍ പറ്റുന്നില്ല.

അങ്കിള്‍ said...

സോറി. അറിയാതെ കയറിപ്പോയതാണിവിടെ.

കുഞ്ഞന്‍ said...

അയ്യോ.. ഞാനിവിടെ വന്നിട്ടില്ല..!

ഇതെന്താ ഹൈറോഗ്ലിഫിക്സ് ആണൊ?

ശ്രീ said...

വിത്തു ഗുണം പത്തു ഗുണം
പണത്തിനു മീതെ പരുന്തും പറക്കില്ല.

വേറെ ഒന്നൂടേ നോക്കട്ടെ

ശ്രീ said...

അയ്യോ... അതൊക്കീ പാറഞ്ഞാരുന്നു... ഞാന്‍‌ പിന്‍‌ വലിച്ചു... കുറച്ചു കഴിഞ്ഞു വരാം...

(ആവേശത്തില്‍‌ പറ്റിപ്പോയ്യതാ)

[ nardnahc hsemus ] said...

ശ്യാം,

ഈ ചിത്രത്തില്‍ 5 സംഗതികള്‍ ഉണ്ട്.
വളരെ ശരി!!

ഓരോന്നും ഓരോ “കമ്പനികളുടെ ലോഗോ” ആണ്.

1. Hutch
2. Hundai
3. Google
4. Eastern
5. Mid-Atlantic Tea Business Association

അപ്പൊ, ശരി ട്ടാ‍....
അടുത്തത് പോരട്ടെ... :)

krish | കൃഷ് said...

പ്രശ്നത്തിനു പുറകെ ഉത്തരങ്ങളും വന്നുവല്ലോ. ഒറ്റ നോട്ടത്തില്‍ കുഴക്കിക്കളഞ്ഞു. പലവട്ടം നോക്കിയപ്പോഴല്ലേ സംഗതി ചിലതൊക്കെ പുടികിട്ടിയത്.
ഫയങ്കരം!!

അഭിലാഷങ്ങള്‍ said...

ഈ ചിത്രവിശേഷം ടെസ്റ്റില്‍ പാസാകാന്‍, എവിടെയാ കോച്ചിങ്ങ് ക്ലാസ് കിട്ടുക?

ശ്രീലാലേ, അഭിയുടെ അഭിനന്ദനങ്ങള്‍..! പിന്നെ, ഉത്തരം പറയുമ്പോള്‍ അത് എങ്ങിനെ എന്ന് ഒന്ന് എക്സ്പ്ലൈനൂ പ്ലീസ്.. എന്നാലല്ലേ ഒരു ഒരു ഒരു...... ഇതുള്ളൂ, യേത്.. :-)

അഭിലാഷങ്ങള്‍ said...
This comment has been removed by the author.
പ്രയാസി said...

ആരും ശരിയുത്തരം പറയാത്ത സ്ഥിതിക്കു ബുദ്ധിരാക്ഷസനായ ഞാന്‍ തന്നെ പറഞ്ഞേക്കാം..
ശ്യാമെ.. ഒരു ഉപദേശം ഇത്രയും ഈസിയായ ചോദ്യങ്ങള്‍ ഇനി ചോദിക്കരുത്..!
ഉത്തരം..
1.കറുത്ത ബാക്ക്ഗ്രണ്ട്..!
2.വളരെ നേര്‍ത്ത ഒരു ബോര്‍ഡര്‍..!
3.അതിനകത്ത് വേളുത്ത ഒരു ബോര്‍ഡര്‍..!
4.ഒരു കുഞ്ഞു വെളുത്ത ചതുരം..!
5.ചുവന്ന നിറത്തിലുള്ള ഒരു ഗുണനം..!
എന്താ ശരിയല്ലെ..

ഓ:ടോ: എന്റെ പടങ്ങള്‍ കാണാനുള്ള കഴിവു നഷ്ടപ്പെട്ടോന്നു ഒരു സംശയം..
ജമ്പൊപ്രോക്സിയും ഇവന്മാര്‍ ബ്ലൊക്കാക്കി..:(
വേറെ എന്തേലും മാര്‍ഗ്ഗം അറിയാവുന്നവര്‍ പറഞ്ഞു തരിക..

അപ്പു ആദ്യാക്ഷരി said...

ഉത്തരം ഞാന്‍ പറയട്ടെ...

ഇതിനുള്ളില്‍ അഞ്ചു കമ്പനികളുടെ ലോഗോ ഉണ്ട്.. ഹ്യുണ്ടായി കമ്പനി, ഗൂഗില്‍, ഈസ്റ്റേണ്‍ കറിപൌഡര്‍, ഹച്ച്, ഇതേതാണാവോ ആ ഈച്ചക്കമ്പനി (ആ...?) ... ഇതല്ലേ ശരി?

Murali K Menon said...

എല്ലാവരും കൂടി ഈ ചിത്രപ്രശ്നത്തില്‍ തലകുത്തി മറിഞ്ഞ സ്ഥിതിക്ക്, ഇതിന് മറുമരുന്നായ് ഒരു ചോദ്യോത്തരത്തിന്റെ കഥ പറയാം.
കണക്ക് ക്ലാസില്‍ മാഷ് ചോദിച്ചു, ഞാന്‍ സൈക്കിളില്‍ കിഴക്കോട്ട് 1 കിലോമീറ്റര്‍ 15 മിനിട്ട് കൊണ്ടു പോയി വടക്കോട്ട് 2 കിലോമീറ്റര്‍ 20 മിനിട്ട് കൊണ്ട് പോയി പിന്നെ പടിഞ്ഞാട്ട് 3 കിലോമീറ്റര്‍ വരുമ്പോള്‍ എതിരെ മത്തങ്ങ തലയില്‍ വെച്ച് വരുന്ന ഒരാളുടെ മേലെ എന്റെ സൈക്കിളിടിച്ചപ്പോള്‍ എന്റെ വയസ്സെത്ര?
ക്ലാസ് പെട്ടെന്ന് നിശബ്ദമായ്. പക്ഷെ ഒരു കുട്ടി എഴുന്നേറ്റ് നിന്ന് പറഞ്ഞു, മാഷുടെ വയസ്സ് 40. മാഷിന് വളരെ സന്തോഷമായി. ഇവനാണെന്റെ പ്രിയ ശിഷ്യന്‍. എത്ര പെട്ടെന്നാണവന്‍ ഉത്തരം പറഞ്ഞത്. എന്നാല്‍ മറ്റു കുട്ടികള്‍ക്കായ് അതെങ്ങനെ കണ്ടുപിടിച്ചു എന്നുകൂടി പറയണമെന്നായ് മാഷ്. അപ്പോള്‍ കുട്ടി പറഞ്ഞു, അതൊക്കെ ഈസിയാണ് മാഷെ. എന്റെ ഒരു ചേട്ടനുണ്ട്, പുള്ളിക്ക് അരവട്ടാ അവന്റെ വയസ്സ് 20 എന്ന്.

കുട്ടു | Kuttu said...

അധികമായാല്‍ അമൃതും വിഷം
വിത്തുഗുണം പത്തുഗുണം
സമ്പത്തുകാലത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം (വയ്യാണ്ടായാല്‍ എന്നാണ് ചിത്രത്തില്‍ എന്ന് തോന്നുന്നു)
ഗൂഗിളിന്റെ ലോഗോ യുള്ളത് പിടികിട്ടിയില്ല.
നഞ്ചെന്തിന് നാനാഴി?

കൊച്ചുത്രേസ്യ said...

കുട്ടൂ ഗൂഗിളണ്ണന്റെ ലോഗോയുള്ളത്‌ എനിക്കു മനസ്സിലായത്‌ ഇങ്ങനെയാണ്‌..

ഗൂസ്റ്റേണ്‍=ഈസ്റ്റേണ്‍ ആണെങ്കില്‍ ഗൂഗിള്‍=ഈഗിള്‍ ആവുമല്ലോ.. പിന്നെ അതു കഴിഞ്ഞ്‌ ഫ്ലൈയുടെ (ഈച്ചയുടെ) മുകളില്‍ ക്രോസ്സ്‌ ചെയ്തിട്ടിരിക്കുന്നു. അതായത്‌ ഫ്ലൈ ഇല്ല
പിന്നെ ഇതൊക്കെ ഉള്ളത്‌ ഡോളറിന്റെ മുകാളിലാണ്‌. എല്ലാം കൂട്ടി വച്ചാല്‍,
ഡോളറിന്റെ മുകളില്‍ ഈഗിള്‍ ഫ്ലൈ ചെയ്യില്ല= പണത്തിനു മുകളില്‍ പരുന്തും പറക്കില്ല.

:-)

ശ്രീലാല്‍ said...

ഹരീ, ‘ആല്‍‘ എന്നുള്ളത് ആല്‍ഫ യും പിന്നെ മ്യൂസിക്കിന്റെ ഒരു ചിഹ്നവും.. ഒന്ന് വിശദമാക്കിത്തരു..

കൊച്ചുത്രേസ്യ said...

ശ്രീലാലേ അതു മ്യൂസിക്കിലെ 'ഫ' എന്ന നോട്ടാണ്‌.
ആല്‍ഫ-ഫ=ആല്‍

ഹരിശ്രീ (ശ്യാം) said...

ശ്രീലാല്‍ , ഇത്തവണ എല്ലാവരെയും ഓടി തോല്‍‌പിച്ച്കളഞ്ഞല്ലോ . അഭിനന്ദനങ്ങള്‍. ഓടാന്‍ ആളെ വിളിച്ചു കൂട്ടിയ സഹയാത്രികനെ പിന്നെ കണ്ടാതെ ഇല്ല. ഓടുമ്പോള്‍ കൂടെ ആരൊക്കെയാ ഉള്ളതെന്ന് നോക്കണ്ടേ ശ്രീലാല്‍. തൊട്ടുപുറകെ കൊച്ചുത്രേസ്യ വരുന്നത് കണ്ടില്ലാരുന്നോ? . സൂക്ഷിക്കണം. ഇപ്പോള്‍ ബാഗ്ലൂര്‍ നഗരവീധികളില്‍ കൊച്ചുത്രെസ്യയെ പേടിച്ചു ആരും ഒടാനിറങ്ങാറില്ല. വഴികള്‍ക്ക്‌ വീതി പോരെന്ന് പറഞ്ഞു വാത്മീകി ഓടാന്‍ വന്നതേ ഇല്ല. ട്രാക്ക് മാറി പോയീന്നും പറഞ്ഞു കുഞ്ഞനും അങ്കിള്‍-ഉം ഓട്ടത്തില്‍ നിന്നും സ്വയം പിന്തിരിഞ്ഞു. ആവേശത്തില് ഓടി വന്ന ശ്രീ ആകട്ടെ ബാക്കി ഉള്ളവര്‍ ഫിനിഷിങ് പോയിന്റില്‍ എത്തിയത് കണ്ടതും ഇല്ല. സുമേഷ്‌ ബാക്കി ഉള്ളവര്‍ ഓടിയത് ശരി ആയില്ലെന്നു പറഞ്ഞു ഒറ്റക്ക് ഒന്നു ഓടി നോക്കി. കൃഷ്‌ ട്രാക്കിന്റെ നീളം കണ്ടു കുഴഞ്ഞിരിക്കുകയാണ് ഉണ്ടായതു. പിന്നീടാണ്‌ ട്രാക്കിനു വിചാരിച്ചത്ര നീളം ഇല്ല എന്നു മനസ്സിലായത്. അഭിലാഷങ്ങള്‍ ഓട്ടത്തിന്റെ കോചിങ്ങിനു പോയിട്ട് വരാം എന്നു പറഞ്ഞു തിരികെ പോയി. കണ്ണട വച്ച് ഓടാനെത്തിയ പ്രയാസി സ്റ്റേഡിയം-ത്തിലെ കസേരകള്‍ക്കിടയില്ലൂടെ ആണ് ഓടിയത്. അപ്പുവും സുമെഷിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുമേഷ്‌ ഓടിയ വഴിയില്‍ലൂടെ ഒന്നു ഓടി നോക്കി .ഓടി തളര്‍ന്നവര്‍ക്ക് കട്ടന്‍ ചായയും പരിപ്പുവടയുമായി മുരളിയേട്ടനും എത്തി. ആരും ഓടിയത് നോക്കാതെ കുട്ടു വീണ്ടും ഓടിനോക്കി. ഓട്ടത്തിന്റെ സാങ്കേതിക വശന്ങള് വിശദീകരിക്കാന് ദാ വീണ്ടും ശ്രീലാലും കൊച്ചുത്രെസ്യയും എത്തി. ഈ ഓട്ടപ്രശ്നത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. മത്സരഫലപ്രഖ്യാപനവും വിസദീകരനയോഗവും ഉടന്‍ തന്നെ ഉണ്ടാകുന്നതാണ്.

ശ്രീലാല്‍ said...

നന്ദി കൊച്ചു ത്രേസ്യാ, ആ ചിഹ്നത്തിന്റെ പേരു ഞാന്‍ തപ്പിയിരുന്നു. ഒന്നും കിട്ടിയിരുന്നില്ല. വേറെയും ചിലതുണ്ടായിരുന്നു. ഏതായാലും ഹരി വിശദീകരണയോഗത്തില്‍ കൂടുതല്‍ വിശദമാക്കും എന്നു കരുതുന്നു.

ആ യോഗത്തിലാണോ ഹരീ, എന്നെ പൊന്നാടയണിയിക്കുന്നത് ..? ങേ..?

കാര്‍വര്‍ണം said...

ശ്ശെടാ ഇതൊക്കെ ഇവിടെ നടന്നിട്ട് ഞാനറിഞ്ഞില്ലല്ലൊ.
ഈ കൊച്ചുത്രേസ്യാ കില്ലാടിയാണല്ലൊ.

അടുത്ത പ്രാവശ്യം നോക്കാം

ഹരിശ്രീ (ശ്യാം) said...

വിശദീകരണവും ശ്രീലാലിനുള്ള സ്വീകരണവും പൊന്നാടയും ചിത്രത്തോടോപ്പം ചേര്‍ക്കുന്നു.

ദിലീപ് വിശ്വനാഥ് said...

eagle എന്നാല്‍ കഴുകന്‍ അല്ലേ?

അങ്കിള്‍ said...

‘സമ്പത്ത്‌ കാലത്ത്‌ തൈപത്ത്‌ വച്ചാല്‍ ആപത്ത്‌ കാലത്ത്‌ കാ പത്ത്‌ തിന്നാം‘ എന്നല്ലേ പഴമൊഴി. ഞാന്‍ കേട്ടിട്ടുള്ളത്‌ ആങ്ങനെയെന്നാണെന്റെ ഓര്‍മ്മ.

ഹരിശ്രീ (ശ്യാം) said...

വാത്മീകി, D.C ബുക്സ് ന്റെ മലയാളം -ഇംഗ്ലീഷ് നിഘണ്ടുവില്‍ പരുന്തിനു eagle,kite എന്നു കിടക്കുന്നു. ഗുണ്ടര്‍ട്ടിന്റെ dictionary ഇല്ല. അറിയുന്നവര്‍ ആരെങ്കിലും പറഞ്ഞു തരൂ.. കാ- തൈ കമന്റ് -ല്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്തതിന്റെ error ആണ്. ചൂണ്ടിക്കാട്ടിയതിനു നന്ദി.

ശ്രീ said...

ശ്യാമേട്ടാ...
പുതുവത്സരാശംസകള്‍‌!
:)