Wednesday, October 24, 2007

ചിത്രപ്രശ്നം 7


ഈ ചിത്രം കൊണ്ടെന്താണുദ്ദേശിക്കുന്നതെന്ന് പറയൂ. ചിത്രം വ്യക്തമാകുന്നില്ലെന്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ.


ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

41 comments:

ഹരിശ്രീ (ശ്യാം) said...

ഇതാ പുതിയ ചിത്രപ്രശ്നം . കുത്തിയിരുന്നു ആലോചിച്ചു കണ്ടുപിടിച്ചു , മെനക്കെട്ടു വരച്ചുണ്ടാക്കീതാ. കൊച്ചുത്രേസ്യ അല്ല ഇമ്മിണി ബല്യ ത്രേസ്യ വന്നാലും ഇത്തിരി പാടുപെടും. ക്ലൂ പിന്നെ തരാം.

കുഞ്ഞന്‍ said...

എന്റ് സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ച് മീരാ ജാസ്മിന് സൂപ്പര്‍ സ്റ്റാര്‍ ആയി പറന്നു നടന്നു വിലസി ഇപ്പോള്‍ ഈച്ചയാട്ടിയിരിക്കുന്നു...!

ദിലീപ് വിശ്വനാഥ് said...

ഇതു ഇത്തിരി കടുത്തു. കൊച്ചു ത്രേസ്യ കൊച്ചേ, ഇമ്മിണി പാടുപെടുമല്ലോ.

ദിലീപ് വിശ്വനാഥ് said...

സത്യന്‍ അന്തിക്കാടും രസതന്ത്രവും മീരാ ജാസ്മിനും മനസിലായി.
അതില്‍ ഗാന്ധിജി എങ്ങനെ വരും എന്ന് മനസിലായില്ല.

Viswaprabha said...

മികച്ച ഒരു പംക്തിയാവുന്നുണ്ട് ഈ ചിത്രപ്രശ്നബ്ലോഗ്! ഹരിശ്രീയ്ക്ക് അഭിനന്ദനങ്ങള്‍!

ഓട്ടോ: ഏതു കൊച്ചുത്രേസ്യയ്ക്കുപോലും പറയാന്‍ പറ്റുന്നതല്ലേ ഇതിന്റെ ഉത്തരം?
എനിക്കറിയാം. എന്നാലും സമ്മാനം ഇഷ്ടമില്ലാത്തതുകൊണ്ട് വേറേ ഏതെങ്കിലും പാവങ്ങള്‍ പറയട്ടെ.

ഹല്ല പിന്നെ!

സഹയാത്രികന്‍ said...

വാത്മീകി മാഷേ... ഗാന്ധിജി അല്ല... ഗാന്ധിജി യുടെ പേരിന്റെ ആദ്യ 3 അക്ഷരം + ലാല്‍ [ ചുവപ്പിന്റെ ഹിന്ദി ] മോഹന്‍ ലാല്‍...
:)

സഹയാത്രികന്‍ said...

സംഭവം ഇതല്ലേ...

രസതന്ത്രം [ നടുക്ക് - ടെസ്റ്റ്ട്യൂബ്..എക്സിട്രാ...എക്സിട്രാ]

ഡൈറക്ഷന്‍ - സത്യന്‍ അന്തിക്കാട് [ ഡൈറക്ഷന്‍ ബോഡ് + സത്യം + അന്തി(സന്ധ്യാ സമയം) + കാട്

സ്റ്റാറിങ്ങ് [ സ്റ്റാര്‍ + ഫ്ലയിങ്ങ് - ഫ്ലൈ ]

മോഹന്‍ ലാല്‍ , മീരാ ജാസ്മിന്‍....


അതായതുത്തമാ‍ാ‍ാ‍ാ....

Rasathanthram
Direction : Sathyan Anthikkad
Staring : Mohan Lal & Meera Jasmin

:)


ഇനി വല്ലോം പറയണേല്‍..കുളു വേണം...

:)

ദിലീപ് വിശ്വനാഥ് said...

star + flying - fly = staring
സഹയാത്രികന്‍ പറഞ്ഞതനുസരിച്ച് : മോഹന്‍ലാല്‍
മീരാ ജാസ്മിന്‍
direction: സത്യന്‍ അന്തിക്കാട്

Staring: മോഹന്‍ലാല്‍, മീരാ ജാസ്മിന്‍
Direction: സത്യന്‍ അന്തിക്കാട്
സിനിമ: രസതന്ത്രം

സഹയാത്രികന്‍ said...

വാത്മീകി മാഷേ കൊട് കൈ...!

:)

എതിരന്‍ കതിരവന്‍ said...

udayanaaNu thaaraththile mOhan laalinaaNO sathyan anthikkaaTinte rasathanthraththile meera haasminaaNO first prize koTukkENTath?

ദിലീപ് വിശ്വനാഥ് said...

അതന്നെ, അത് നിങ്ങള്‍ക്കുള്ളതാണ് സഹയാത്രികാ.

ദിലീപ് വിശ്വനാഥ് said...

പാവം കൊച്ചുത്രേസ്യ, വന്നു കാണുമ്പോള്‍ ഞെട്ടുമല്ലോ...

സാജന്‍| SAJAN said...

ആദ്യം, സത്യന്‍ അന്തിക്കാടും മോഹന്‍ലാലും മീരാ ജാസ്മിനും ഒന്നിക്കുന്നത് രസതന്ത്രത്തിലാണന്നല്ലേ?

കട്: മുന്നേ കടന്നു പോയവര്‍

ഗുപ്തന്‍ said...

നല്ല ഫസ്റ്റ്ക്ലാസ്സ് ഗാന്ധീംകൊണ്ട് കുറ്റിക്കാട്ടീക്കൂടെ ഒരുപതു കിലോമീറ്റര്‍ നടന്നാല്‍ നല്ല യഥാര്‍ത്ഥ (ട്രൂ) പട്ടച്ചാരായം (റ്റെസ്റ്റ് റ്റ്യൂബ് ഒക്കെ കണ്ടില്ലേ) കിട്ടും ; അടിച്ചാല്‍ ആകാശത്തുടെ പറക്കാം; പാടാം; മുല്ലപൂത്ത വേലിക്ക് പോയി കെടക്കാം: ഈച്ച പറ്റിയാല്‍ സഹിച്ചോണം. ഇതല്ലേ ശരി?

(ആ നക്ഷത്രം പുള്ളിക്ക് അബദ്ധം പറ്റിയതാ)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറയാനും വയ്യ പറയാതിരിക്കാനും വയ്യ.എന്ന പിന്നങ്ങു പറഞ്ഞൂടെ മാഷേ

കരീം മാഷ്‌ said...

ആ ഗാന്ധിയിലേക്കും മീരാജാസ്മിനിലേക്കും നീളുന്ന ആരോ എന്തിനെ സൂചിപ്പിക്കുന്നു?
ബാക്കിയൊക്കെ എനിക്കറിയാം.
കൊച്ചു ത്രേസ്യകൊച്ചു വന്നു പറഞ്ഞിട്ടു ബാക്കി പറയാം
ഉവ്വെ ഉവ്വേ! (തിലകന്‍ സ്റ്റയില്‍)

കൊച്ചുത്രേസ്യ said...

പകലു മുഴുവന്‍ ബ്ലോഗു വായിച്ചു തളര്‍ന്ന്‌ ഒന്നു നടു നിവര്‍ത്താന്‍ പോയ തക്കത്തിനു തന്നെ പോസ്റ്റിട്ടു അല്ലേ...പണ്ട്‌ ചന്തുവാങ്ങള ആരോമലാങ്ങളയോടു ചെയ്തതിലും വെല്യ ചതിയായിപ്പോയി ഇത്‌. എന്റെ കളരിപരമ്പര ദൈവങ്ങളേ നിങ്ങളിതു കാണുന്നില്ലേ..

ആദ്യമേ തന്നെ ഒളിഞ്ഞു നോക്കി കമന്റെല്ലാം വായിച്ചതു കൊണ്ട്‌ ആലോചിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല. സഹയാത്രികാ അടി..ഇപ്പം കെട്ടും ഭാണ്ഡോമെടുത്ത്‌ സ്ഥലം വിട്ടോണം.ഇനി ഈ ഏരിയയില്‍ കണ്ടു പോകരുത്‌. കേട്ടല്ലോ..
(ഒന്നു പോകൂ പ്ലീസ്‌..)

കൊച്ചുത്രേസ്യ said...

"സത്യം പറഞ്ഞാല്‍ ഒരീച്ച പോലും അറിയാതെ വല്ല കാട്ടുമുക്കിലും പാട്ടും പാടിയിരുന്ന കൊച്ചാണേ. ഇപ്പോ കണ്ടില്ലേ പത്തിരുപത്‌ ഗാന്ധിത്തല കാണിച്ച്‌ നല്ല ഫസ്റ്റ്‌ക്ലാസ്‌ ജഡ്ജസിനെയൊക്കെ കുപ്പീലാക്കി സ്റ്റാറായത്‌.."

ടി.വീക്കാരു കൊണ്ടാടുന്ന സംഗീതമത്സരപരിപാടികളുടെ പൊള്ളത്തരത്തിലേക്കു തിരിച്ചു പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയെന്ന നിലയ്ക്ക്‌ ഈ ചിത്രപ്രശ്നം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു എന്നു കൂടി പറഞ്ഞ്‌ ഞാന്‍ പുറകിലത്തെ വാതിലിലൂടേ ഓടിമറയുന്നു.


ഡിസ്‌ക്ലെയ്മര്‍ : അസൂയ മാതൃമാണ്‌ ഈ കമന്റിനു പിന്നിലെ വികാരം.ഉത്തരം ചില ബൂര്‍ഷ്വാസി മൂരാച്ചികള്‍ പറഞ്ഞുവെങ്കിലും ഒരു ചോദ്യം കേട്ടാല്‍ ഉത്തരം കൊടുത്തിരിക്കണമെന്നത്‌ എന്റെയൊരു വീക്‌നെസ്സായിപ്പോയി :-(

എതിരന്‍ കതിരവന്‍ said...

എനിയ്ക്ക് രസതന്ത്രം, മീര ജാസ്മിന്‍, സത്യന്‍ അന്തിക്കാട്, മോഹന്‍ ലാല്‍ ഇത്രയുമേ കിട്ടിയുള്ളു. ‘സ്റ്റാറിങ്” കിട്ടിയിരുന്നില്ല.
ഇല്ലാതെ വരുന്ന ബുദ്ധി ആരോടാ കടം മേടിക്കുന്നത്? ഒരു പേര് ഓര്‍മ്മയില്‍ എത്തുന്നല്ലൊ......

ശ്രീ said...

ഇനീപ്പോ എന്തോന്നു പറയാന്‍‌?

സഹയാത്രികാ...

എന്നാലും ഈ ചതി വേണ്ടായിരുന്നു...
:)

(കണ്‍‌ഗ്രാറ്റ്സ് പറയാനുള്ള മടി കൊണ്ടാ....)

ദിലീപ് വിശ്വനാഥ് said...

എനിക്ക് ക്രെഡിറ്റ് ഒന്നും ഇല്ലെ? സഹയത്രികനും ഞാനും ഉത്തരം പോസ്റ്റ് ചെയ്ത സമയം നോക്കിയൊ? 2.24PM. അതായതു സെക്കന്റുകളുടെ വ്യത്യാസത്തില്‍ ആണു എനിക്കു വെള്ളി ആയി പോയത്.

കൊച്ചുത്രേസ്യ said...

വാല്‍മീകി വിഷമിക്കാതെ.പണ്ട്‌ നമ്മടെ പി.ടി ഉഷയ്ക്കും ഇതു പോലൊരനുഭവമുണ്ടായതാ. എന്തായാലും ഹതഭാഗ്യവാനായ നമ്മുടെ വാല്‍മീകിയ്ക്ക്‌ ഒരു സമാശ്വാസസമ്മാനമെങ്കിലും കൊടുക്കണമെന്ന്‌ ബഹു. ക്വിസ്‌ മാസ്റ്ററോട്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

സഹയാത്രികന്‍ said...

വാത്മീകിമാഷേ... താങ്കള്‍ക്ക് ക്രെഡിറ്റ് ഇല്ലന്നോ...

2:26 ന് സഹയാത്രികന്‍ താങ്കള്‍ക്ക് കൈ തന്നില്ലേ...

ഹ ഹ ഹ ...മനുവേട്ടാ ... നക്ഷത്രം തെറ്റിതല്ല മുല്ലപൂത്ത വേലിക്ക് പോയി കെടക്കുമ്പോള്‍ ഒരോന്ന് കുത്തിക്കൊണ്ട് നക്ഷത്രമെണ്ണുന്നതാണ്
:)

എന്നാലും എന്റെ ‘ ഉണ്ണിച്ചാച്ച പെങ്ങളേ ‘ ഈ ആങ്ങളയോട് കടന്ന് പുറത്ത് പോകാന്‍ പറഞ്ഞല്ലോ...
:(

ഹരിശ്രീ (ശ്യാം) said...

സമ്മാനം ആര്‍ക്കു കൊടുക്കും ? ആദ്യം തന്നെ മീെരജാസ്മിനെ കണ്ടുപിടിച്ച കുഞ്ഞനോ? കുഞ്ഞന്റെ ഉത്തരം ശ്രദ്ധിച്ചു വായിച്ചാല്‍ ചിത്രത്തിലുള്ള എല്ലാ ഘടകങ്ങളും ഉപയോഗിച്ചിരിക്കുന്നതായും കാണാം. പക്ഷെ മീരാ ജാസ്മിന്‍ അങ്ങനെ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടോ?, കുഞ്ഞാ ?

ഇഞ്ചോടിഞ്ച്‌ വ്യത്യാസത്തില്‍ പൊരുതി, ബുദ്ധിപരീക്ഷണം കൊച്ചുത്രേസ്യക്കു മാത്രമല്ല, തങ്ങള്‍ക്കും വഴങ്ങുമെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ ഉത്തരം കണ്ടെത്തിയ വാത്മീകിക്കും സഹയാത്രികനുമോ?

മനുവിന്റെ ഉത്തരവും വളരെ നന്നായി. നക്ഷത്രം എനിക്കബദ്ധം പറ്റിയതല്ല. കൂടുതല്‍ അടിച്ചാല്‍ ചിലപ്പൊ നക്ഷത്രവും എണ്ണാം എന്നു മനു വിട്ടുപോയി. അതുകൊണ്ട്‌ സമ്മാനം കിട്ടുന്ന കാര്യം ബുദ്ധിമുട്ടാണ്‌.

ആരും ശ്രദ്ധിക്കാതെ പോയ ആരോയില്‍ ആരെയൊക്കെയോ എന്തിനെയൊക്കെയൊ കാണാന്‍ കഴിഞ്ഞ കരീം മാഷിന്റെ കാല്‍പനികതയ്ക്കോ?

നിഗൂഠമായ അര്‍ഥങ്ങള്‍ കണ്ടുപിടിച്ച കൊച്ചുത്രേസ്യക്കോ? ഈ ഉത്തരത്തിലും എല്ലാ ബിംബങ്ങളും വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു. പിന്നെ ആ ചിത്രം ഇട്ടപ്പോള്‍ ഞാനിതുദ്ദേശിച്ചിരുന്നില്ലെങ്കിലും, കാണാത്തവര്‍ കണ്ടു പ്രബുദ്ധരാവട്ടെ എന്നു വിചാരിച്ച്‌ എന്റെ അതുമിതും എന്ന ബ്ലോഗിന്റെ ഒരു ലിങ്ക്‌ മുകളില്‍ കൊടുത്തിരുന്നു. അത്‌ തീര്‍ച്ചയായും "സംഗീതമത്സരപരിപാടികളുടെ പൊള്ളത്തരത്തിലേക്കു തിരിച്ചു പിടിച്ചിരിക്കുന്ന ഒരു കണ്ണാടി" യാണ്‌. അതുകൂടി കണ്ടുപിടിക്കാന്‍ സാധിച്ചത്‌ കൊണ്ടു കൊച്ചുത്രേസ്യക്ക്‌ സമ്മാനം കൊടുക്കാതിരിക്കുന്നത്‌ നീതിയാവില്ല.
കതിരവാ, ബുദ്ധിയുടെ കാര്യമോര്‍ത്ത്‌ പേടിക്കേണ്ട. അതൊക്കെ ചിലസമയത്ത്‌ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും.

വിശ്വപ്രഭ, ശ്രീ, സാജന്‍, പ്രിയ, കമന്റുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

ഇനി ഇപ്പോ സമ്മാനത്തിനു വേണ്ടി ആരും മുറവിളി കൂട്ടണ്ട. ഒരാഴ്ച എങ്കിലും ഓടുമെന്ന് വിചാരിച്ച്‌ ഞാന്‍ പുറത്തിറക്കിയ ചിത്രപ്രശ്നം ഒരു ദിവസം കൊണ്ടു പൊട്ടിച്ച ബുദ്ധി രാക്ഷസന്മാര്‍ക്കും രാക്ഷസികള്‍ക്കും മോഹന്‍ലാല്‍ ചിത്രമായ "അലിഭായ്‌"-ടെ ഒരോ ടിക്കറ്റ്‌ സമ്മാനമായി നല്‍കുന്നു :)

തമനു said...

ശ്ശൊ ... എല്ലാര്‍ക്കും എന്നാ ബുദ്ധിയാന്നേ... !!!

ഞാന്‍ ഓരോ കമന്റും വായിച്ചിട്ട് തിരിച്ചു പോയി പടം അഞ്ച് മിനിറ്റ് നോക്കിക്കഴിഞ്ഞാ എല്ലാം മനസിലായത്..

എന്തായാലും ഉത്തരം പറയാഞ്ഞതില്‍ സന്തോഷമേ ഉള്ളൂ .... അല്ലേല്‍ ആ അലിഭായ് കാണേണ്ടി വരില്ലാരുന്നോ ... ഹോ .....!! ഓര്‍ക്കാന്‍ കൂടി വയ്യ.

അടുത്തതിന് സമ്മാനമില്ലെങ്കില്‍ ഞാന്‍ ഉത്തരം പറേം... :)

krish | കൃഷ് said...

കൊള്ളാം. ഇത് ഇപ്പോള്‍ ഉത്തരങ്ങളെല്ലാം വായിച്ചതുകൊണ്ട് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.

അതുല്യ said...
This comment has been removed by the author.
അതുല്യ said...

എനിക്ക് കമന്റ് വായിച്ചിട്ട് പോലും ഒന്നും മണ്ടേലു കേറിയില്ല. പിന്നെ തമനൂന്റെ ചെവി തിന്നു ചാറ്റിലു. പാവം തമനൂ... ഇപ്പോ കത്തി. ഗ്രേയ്റ്റ് ആര്‍ട്ട് ശ്യാം.

എന്നാ ആരേലുമിത് പറ :-
aaaaaaaa
aaaaaaaa
aaaaaaaa
aaaaaaaa
aaaaaaaa
bbbbbbbbb
bbbbbbbbb
bbbbbbbbb
bbbbbbbbb
bbbbbbbbb
bbbbbbbbb
(ഇത്രേം കാണുമ്പോ നമുക്ക് എന്ത് തോന്നും ?)

തമന്നു - പ്രത്യുപകാരം എന്ന പദം ഇപ്പോ നിഘണ്ടുവില്‍ ഇല്ല.

പ്രയാസി said...

ബുദ്ധി പരീക്ഷിക്കാന്‍ പോയിട്ടു പടം വലുതാക്കാനുള്ള സമയം പോലും തരുന്നില്ല..!
ങ്ഹാ.. ഞാനുമൊരിക്കല്‍ സമ്മാനം മേടിക്കും..
ഇങ്ങനെയുള്ള കുരുക്കുന്ന ചോദ്യങ്ങള്‍ കണ്ടു പിടിക്കുന്ന മിടുക്കന്‍ ശ്യാമിനും അതൊക്കെ പുഷ്പം പോലെ പൊളിച്ചടുക്കുന്ന ബുദ്ധിരാക്ഷസരായ ബ്ലോഗന്മാര്‍ക്കും ബ്ലോഗിണികള്‍ക്കും പ്രയാസിയുടെ വക ഒരു പിടി ചൂടു മണല്‍..!
ഫ്രെഷാ.. ആരും ചവിട്ടാത്തിടത്തൂന്നു എടുത്തുതരാം..

സൂപ്പര്‍ഹിറ്റായ ചിത്രപ്രശ്നം 500 അപ്പിഡോസ് തികക്കട്ടെ..:)

അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..

സഹയാത്രികന്‍ said...

‘അലിഭായ്‘ ടെ ടിക്കറ്റോ....!!!!!!! ഈശ്വരാ എന്നോടെന്തിനീ കൂരത....!

ഞാന്‍ ഉത്തരം പറഞ്ഞിട്ടില്ല... അത് ഞാനല്ല...
:)

ശ്രീഹരി::Sreehari said...

മാര്‍ക്സിസത്തിന് ഒരു പടി മുകളിലാണ് ഗാന്ധിസം ( ചുവപ്പിനു മുകളില്‍ ഗാന്ധി, നടുവില്‍ പടി), ശാസ്ത്രവും ഭക്തിപ്രസ്ഥാനവും തമ്മില്‍ ഒത്തുചേര്‍ന്ന് നവീനയുഗത്തിന്റെ പൂക്കള്‍ വിരിയിച്ചപ്പോല്‍, കൊളോണിയല്‍ കഴുകന്മാര്‍ റാഞ്ജിക്കോണ്ട് പോയ്യി. ഇതിനിടയില്‍ സത്യം കിലോമീറ്റരുകല്‍ക്കലെ ഇരുട്ടിന്റെ മറവില്‍ കാട്ടില്‍ പോയി ഒളിച്ചു.....

ഹി ഹി .. ലെറ്റ് ആയി വന്നാലും ലേറ്റസ്റ്റാ വരുവെ...

എന്തായാലും സഹയാത്രികനെയും, കൊചുത്രെസ്യ, പേരക്ക ,മനു കുഞ്ഞന്‍, വാല്‍മീകി ഇവര്‍ക്കൊന്നും കണ്ടുപിടിക്കാന്‍ കഴിയാത്തത് ഞാന്‍ കണ്ടുപിടിച്ചെ... :)

ശ്രീഹരി::Sreehari said...

മാര്‍ക്സിസത്തിന് ഒരു പടി മുകളിലാണ് ഗാന്ധിസം ( ചുവപ്പിനു മുകളില്‍ ഗാന്ധി, നടുവില്‍ പടി), ശാസ്ത്രവും ഭക്തിപ്രസ്ഥാനവും തമ്മില്‍ ഒത്തുചേര്‍ന്ന് നവീനയുഗത്തിന്റെ പൂക്കള്‍ വിരിയിച്ചപ്പോല്‍, കൊളോണിയല്‍ കഴുകന്മാര്‍ റാഞ്ജിക്കോണ്ട് പോയ്യി. ഇതിനിടയില്‍ സത്യം കിലോമീറ്റരുകല്‍ക്കലെ ഇരുട്ടിന്റെ മറവില്‍ കാട്ടില്‍ പോയി ഒളിച്ചു.....

ഹി ഹി .. ലെറ്റ് ആയി വന്നാലും ലേറ്റസ്റ്റാ വരുവെ...

എന്തായാലും സഹയാത്രികനെയും, കൊചുത്രെസ്യ, പേരക്ക ,മനു കുഞ്ഞന്‍, വാല്‍മീകി ഇവര്‍ക്കൊന്നും കണ്ടുപിടിക്കാന്‍ കഴിയാത്തത് ഞാന്‍ കണ്ടുപിടിച്ചെ... :)

ഹരിശ്രീ (ശ്യാം) said...

സമ്മാനം എന്താണെന്നു പറഞ്ഞിട്ടും ഉത്തരം പറയാന്‍ ധൈര്യം കാണിച്ച ശ്രീഹരിയുടെ ധൈര്യത്തിനു കൊടുക്കണം ഒന്നാം സമ്മാനം. മാത്രമല്ല മറ്റാര്‍ക്കും കണ്ടുപിടിക്കാനാവാത്ത കമ്മ്യൂണിസം-വും കൊളൊണിയലിസവും ഭക്തിയും എല്ലാം കൂട്ടിക്കുഴച്ചു ഒരു കിടിലന്‍ ഉത്തരം കണ്ടെത്തിയതിനാലും സമ്മാനം ഏറ്റുവാങ്ങാന്‍ മറ്റാരും മുന്‍പോട്ടു വരാത്തതിനാലും ഇത്തവണ ഇതു ഒരു പ്രോത്സാഹനസംമാനമായി ശ്രീഹരിക്കിരിക്കട്ടെ.

അതുല്യേച്ചി , കൃഷ്‌ , തമനൂ , പ്രയാസി, സഹായത്രികാ പ്രോത്സാഹനങ്ങള്ക്കും കംമെന്റുകള്ക്കും നന്ദി. നിങ്ങളോരുരത്തരുടെയും ഭാവനയും നര്‍മ്മബോധവും ആണ് ചിത്രപ്രശ്നത്തെ രസകരമാക്കി മാറ്റുന്നത്. (ഭാവനകള്‍ കാട് കയറും, ഭാവനയ്ക്ക് അതിര്‍വരമ്പുകളില്ല എന്നൊക്കെ കേട്ടിട്ടുണ്ട്. ഇവിടെ വീഴുന്ന ചില കമന്റ്-ഉകള്‍ കാണുമ്പോള്‍ ഭാവന റോക്കറ്റ്-ലും UFO-ഇലും വരെ കയറി വരുമെന്ന് പറയാനാണ് തോന്നുന്നത്. ) . അടുത്ത കൊനുഷ്ട്ട് ചോദ്യവുമായി ഉടനെ വരാം. ബുദ്ധിക്കും ഭാവനക്കും മൂര്‍ച്ച കൂട്ടി റെഡി ആയി ഇരുന്നോളൂ. ആയതിലേക്ക് എന്തെന്കിലും സഹായം വേണമെങ്കില്‍ ദ ഇവിടെ ചോദിച്ചാല്‍ മതി.

ശ്രീലാല്‍ said...

അയ്യൊ.. പോസ്റ്റ് വന്നതും പോയതും ഒന്നുമറിഞ്ഞില്ല.. ബുദ്ധിയും മൂര്‍ച്ചകൂട്ടിയിരുന്നത് വെറുതെയായല്ലോ.. :( ഹരീ, ഉത്തരം കിട്ടുന്നവര്‍ പറയാന്‍ പാടില്ല, മനസ്സില്‍ വെച്ച് നടന്നാല്‍ മതി എന്നൊരു നിയമമാക്കിയാലോ ഇതിന്.

ഇനി കാവിലെ പാട്ടുമത്സരത്തിന്‌ ഇവരെയെല്ലാം ഞാന്‍ തോല്പ്പിക്കും.

Mrs. K said...

അപ്പഴെന്താണിതിന്റെ ഉത്തരം?
അതെയ്, ഓരോ പ്രശ്നവും ക്ലോസ് ചെയ്യുമ്പൊ പോസ്റ്റ് എഡിറ്റ് ചെയ്ത് ശരി ഉത്തരം ചിത്രത്തിന്‍ താഴെ തന്നെ ചേറ്ത്തൂടെ?
ഈ കമന്റുകളെല്ലാം കൂടി വായിച്ച് എനിക്ക് വട്ടായി!

ഹരിശ്രീ (ശ്യാം) said...

ശ്രീലാല്‍ , നമുക്കീ നിര്‍ദ്ദേശം ഒന്നു വച്ചു നോക്കാം.
RP, ഈ ആശയത്തിനു നന്ദി. നടപ്പില്‍ വരുത്തിയിട്ടുണ്ട്‌.

സഹയാത്രികന്‍ said...

ശ്യാമേ.... ഇതിലെന്താ പുതിയ പുകിലെന്നറിയാന്‍ ഓടിവന്നതാ...അപ്പൊ ദാണ്ടെ കെടക്കണൂ ഉത്തരമറിയണേല്‍ ക്ലിക്കാന്‍...

എപ്പൊ ക്ലിക്കീന്ന് ചോദിച്ചാ മതി....


ഉത്തരം പറഞ്ഞത്‌: സഹയാത്രികന്‍, പ്രയാസി. ?
അതെപ്പോ...?
വാല്‍മീകി മാഷ്‌ടെ പേരിട് മക്കളേ... ഇല്ലെങ്കില്‍ എപ്പൊ അടി പൊട്ടീന്ന് ചോദിച്ചാ മതി.

ശ്യാം വയിച്ച്...അതില്‍ മറ്റം വരുത്തിയാല്‍ ഈ കമന്റ് ഡിലീറ്റാം...വിരോധമില്ല

:)

ഹരിശ്രീ (ശ്യാം) said...

തെറ്റു പറ്റിയതാ. വാത്മീകി മാഷ്‌ അറിയണ്ട. ദാ മാറ്റി. :-)

ദിലീപ് വിശ്വനാഥ് said...

ഞാന്‍ കണ്ടു, ഞാന്‍ കണ്ടു. അടി, അടി...

സാരമില്ല മാഷേ, ഞാന്‍ ചിത്രപ്രശ്നത്തിന്റെ ഒരു ആരാധകനാണ്.

അഭിലാഷങ്ങള്‍ said...

അല്ലേലും, സഹയാത്രികന് പണ്ടേ ഭയങ്കര (*) ബുദ്ധിയാണപ്പാ...

* കുരുട്ട്

ഓ.ടോ: ആരെടാ, ആ ബ്രാക്കറ്റില്‍ വേണ്ടാത്ത ഒരോ സാധനം കൊണ്ടിട്ടത്!

[ഞാന്‍‌ രാജ്യം വിട്ടു...]

അഭിലാഷങ്ങള്‍ said...

പിന്നെ, അത് പറയാന്‍ മറന്നൂ..

അതുല്യേച്ചി, എന്തിനാ ആ തമനുവിനെ എവിടെക്കണ്ടാലും പാരവയ്ക്കുന്നത്?

തമനു ഒരു പാവമല്ലേ?
സോ.. ഡോണ്ട് ഡൂ.. ഡോണ്ട് ഡൂ..

തമനു ഈ ചിത്രപ്രശ്നത്തിന്റെ ഉത്തരം രണ്ട് സെക്കന്റ് കൊണ്ട് പറഞ്ഞിരുന്നു. അറിയ്യോ..?

ആദ്യ സെക്കന്റില്‍, ഗാന്ധിയെ കണ്ടയുടനെ പറഞ്ഞ ഉത്തരം:

“ഗാന്ധിനഗര്‍ സെക്കന്റ് സ്ടീറ്റ്”


രണ്ടാമത്തെ സെക്കന്റില്‍ ഗാന്ധിയിടെ അടുത്ത് 1st എന്ന് കണ്ടയുടനെ അങ്ങേര് ഉത്തരം മാറ്റി :

“എന്നാപ്പിന്നെ, ഗാന്ധിനഗര്‍ ഫസ്റ്റ് സ്‌ട്രീറ്റ്”
.

തെറ്റിപ്പോയത് തമനൂന്റെ കുറ്റമാണോ?

[ ഞാന്‍ വീണ്ടും രാജ്യം വിട്ടു...]