Sunday, October 28, 2007

ചിത്രപ്രശ്നം 8


ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആശയം വിശദമാക്കൂ.


ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.

38 comments:

ഹരിശ്രീ (ശ്യാം) said...

ചിത്രപ്രശ്നം- പുതിയ പോസ്റ്റ്. ആലോചിക്കൂ, കണ്ടുപിടിക്കൂ.. സമ്മാനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

സഹയാത്രികന്‍ said...

കാര്യൊക്കെ ശരി... അപ്പൊ 8 എവിടെ പോയി...?
അത് മുക്കിയാ... ഇനി പോട്ടം നോക്കട്ടേ...
:)

സഹയാത്രികന്‍ said...

ഇപ്പൊ നോ ചാന്‍സ്... ഉറങ്ങട്ടേ...

അപ്പൊ ഞാന്‍ പോയിട്ട് വരാം...എന്തേലും കൊനഷ്ടിട്... പിന്നെ നമുക്ക് തുടങ്ങാം...
വാല്‍മീകി മാഷേ, ശ്രീ, പ്രയാസീ, കൊച്ച് ത്രേസ്യേ മറ്റ് ബൂലോകരേ ഓടി വാ...

:)

വാല്‍മീകി said...

ഇത്തിരി കടുപ്പമാണെന്നു തോന്നുന്നു. ഒന്നു ട്രൈ ചെയ്തു നോക്കട്ടെ.
പറഞ്ഞപോലെ ചിത്രപ്രശ്നം 8 എവിടെ?

കൊച്ചുത്രേസ്യ said...

ഇതെന്ത്‌ കാണുമ്പോള്‍ തന്നെ പേടിയാകുന്നല്ലോ? ക്ലൂവില്ലാതെ ഒരിഞ്ചു പോലും മുന്നോട്ടു പോവില്ല.

എന്തായാലും വന്ന നിലയ്ക്ക്‌ ഒരു പാട്ടു പാടീട്ടു പോകാം.

"ഒരിടത്ത്‌ ജനനം
ഒരിടത്ത്‌ മരണം
ചുമലില്‍ ജീവിതഭാരം
ഈ യാത്ര തുടങ്ങിയതെവിടെ നിന്നൊ , ഇനിയൊരു വിശ്രമമെവിടെചെന്നോ
മോഹങ്ങള്‍ അവസാന നിമിഷം വരെ
മനുഷ്യ ബന്ധങ്ങള്‍ ചുടല വരെ"

വാല്‍മീകി said...

ഒരിടത്ത്‌ ജനനം ഒരിടത്ത്‌ മരണം
ചുമലില്‍ ജീവിത ഭാരം
ഒരിടത്ത്‌ ജനനം ഒരിടത്ത്‌ മരണം
ചുമലില്‍ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍

കൂടുതല്‍ പ്രോസിസ്സിംഗ് നടക്കുന്നു. നോക്കട്ടെ ഇനിയും വല്ലതും വരുമോ എന്ന്.

വാല്‍മീകി said...

കൊച്ചു ത്രേസ്യ കൊച്ചേ, പോയി കിടന്നു ഉറങ്ങു. രാത്രി എഴുന്നേറ്റിരുന്നു ചിത്രപ്രശ്നം നോക്കാതെ.

RP said...

ചിത്രപ്രശ്നം 8 കാണാതെ 9 ന്റെ ഉത്തരം പറയില്ല! :)

ശ്രീലാല്‍ said...

:) ഓന്ന് ഒച്ച വെക്കാതിരിക്കുമോ എല്ലാവരും... ? :) ഞാനൊന്നു ചിന്തിച്ചോട്ടെ. എനിക്ക് അവിടെയും ഇവിടെയും കത്തുന്നുണ്ട്. കെടുത്തല്ലെ..

ഹരീ. ഇന്നു ഞാന്‍ പ്രൈസ് അടിക്കും.

ശ്രീലാല്‍ said...
This comment has been removed by the author.
എതിരന്‍ കതിരവന്‍ said...

fat+e= fate =വിധി
{e= rate-rat}

കൊച്ചുത്രേസ്യയും വാല്‍മീകിയും സമ്മാനം പങ്കിടുന്നു.

ശ്രീലാല്‍ said...

കത്തിയതെല്ലാം കെട്ടു.... ഉത്തരോം വന്നു.

ഒരു വാവയെയും പോത്തുകളെയും ( ആടാണെന്നു മനസ്സിലായെങ്കിലും പോത്താണെന്ന് അങ്ങ് നിരീച്ചു.)
കണ്ടപ്പോള്‍ പോത്തന്‍ വാവ എന്നുവരെ എനിക്കു തോന്നി..

വല്ലാത്ത ഒരു പഹയന്മാര്‍ തന്നെ ഈ കൊച്ചുത്രേസ്യയും വാല്‍മീകിയുമൊക്കെ.

ചിത്രപ്രശ്നം സീനിയറും ജൂനിയറും സബ്ജൂനിയറും കിഡ്ഡീസും വേണം. എന്നിട്ടുവേണം എനിക്കൊന്നു ഫസ്റ്റ് റാങ്ക് വാങ്ങാന്‍..
:)

ഈ ജ്യോതിഷ് ബ്രഹ്മിയെക്കുറിച്ച് എന്താ അഭിപ്രായം ഹരീ..

:)

വാല്‍മീകി said...

കഴിഞ്ഞ പ്രാവശ്യം കമന്റിയിട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ സഹയാത്രികന്‍ ചിരിച്ചോണ്ട് നില്ക്കുന്നു.
ഇന്നു കമന്റിട്ടിട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കൊച്ചു ത്രേസ്യ ഓടിപോകുന്നതാ കണ്ടത്.
എന്റെ ഒരു വിധിയെ.. വിധിയുടെ ബലിമൃഗങ്ങള്‍...

കൊച്ചുത്രേസ്യ said...

knife+lee-knee =life=ജീവിതം. ബലിമൃഗങ്ങളുടെ ചുമലില്‍ ഇരിക്കുന്ന ഭാണ്ഡവും കൂടി ചേര്‍ത്താല്‍ ജീവിതഭാരമായി. ശരിയല്ലേ...

കരീം മാഷ്‌ said...

കൊച്ചു ത്രേസ്യ ദ ഗ്രേറ്റ്.
ചിന്തിക്കാന്‍ കൂടി സമയം തന്നില്ല.

ശ്രീ said...

ഇനി എന്തു പറയാന്‍‌?


കൊച്ചു ത്ര്യേസ്യയ്ക്കും വാല്‍മീകി മാഷിനും രണ്ട് സ്മൈലി ഇരിക്കട്ടെ. (ഓരോന്നു വച്ച് എടുത്തോ)

:)
:)

RP said...

കൊച്ചുത്രേസ്യക്കുട്ടീടെ ബ്രെയിന്‍ എവിടന്നാ മേടിച്ചെ? എന്റെ വക സ്മൈലികള്‍... :) :) :) :‌)

കുഞ്ഞന്‍ said...

കൊച്ചുത്രേസ്യാ മിടുക്കിയാണെങ്കിലും ഈത്തവണ വാത്മീകിക്ക് കൈയ്യടി.. കാരണം അദ്ദേഹം കഴിഞ്ഞ തവണ സെക്കന്റിന്റിന്റെ വ്യത്യാസത്തില്‍ സഹയാത്രികന്‍ കൊണ്ടുപോകുകയായിരുന്നു,അപ്പോഴും വാത്മീകി ഉത്തരം പറഞ്ഞിരുന്നു....

കൊച്ച് ത്രേസ്യയെ സമ്മതിച്ചിരിക്കുന്നു...:)

ഹരിശ്രീ ശ്യാം..ഇപ്പോള്‍ മനസ്സിലായില്ലെ ബൂലോക റേഞ്ച്...!

സഹയാത്രികന്‍ said...

ഹ ഹ ഹ ...
പോരട്ടങ്ങനെ പോരട്ടേ..
കമന്റുകളിങ്ങനെ പോരട്ടേ...

കൊച്ച് ത്രേസ്യേ... വാല്‍മീകിമാഷേ... കൊട് കൈ...!

ഓ:ടോ: കൊച്ച് ത്രേസ്യാ കൊച്ചിനൊരു സ്പ്ഷ്യല്‍ ഗിഫ്റ്റ് മ്മടെ സജ്ജീവേട്ടന്‍ വഹ..എല്ലാരും നോക്കൂ...

സഹയാത്രികന്‍ said...

ഈ ഉത്തരം ഞാനും ആലോചിച്ചതാ...
പക്ഷേ... ഇടതു വശത്തെ ആ കത്തി...ആകെ ഗണ്‍ഫ്യൂഷനാക്കി... അതൊന്ന് മാറ്റിത്തരാമോ...
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബുദ്ധിയുള്ളവര്‍ക്ക് ആലോചിക്കാന്‍ ടൈംകിട്ടുന്ന വല്ലോം ഇടൂ, ഇത് എന്തിട്ടാലും നോക്കുമ്പോഴേക്ക് ഉത്തരം റെഡി.

കൊച്ചുത്രേസ്യേടെ ഐപി ബാന്‍ ചെയ്യുക. (അസൂയ കൊണ്ടാ)

പ്രയാസി said...

ബൂലോഗവാസികളേ..
തലച്ചോര്‍ വില്‍പ്പനക്ക്..തലച്ചോര്‍ വില്‍പ്പനക്ക്..
കൊച്ചുത്ര്യേസ്യാ...25$മാത്രം!
വാല്‍മീകി, സഹയാത്രികന്‍,..50$മാത്രം!
RP,ശ്രീലാല്‍,എതിരവന്‍,കരീം മാഷ്,ശ്രീ,കുഞ്ഞന്‍,കുട്ടിച്ചാത്തന്‍..75$!
പ്രയാസി..100$!
പ്രയാസിയുടെ തലച്ചോറിനെന്താ ഏറ്റവും വിലയെന്നു സംശയം തോന്നുന്നുണ്ടോ!?
സംശയിക്കേണ്ടാ..! ഫ്രഷാ.! ഇതുവരെ ഉപയോഗിച്ചിട്ടില്ലാ‍.....

കൃഷ്‌ | krish said...

ഇതും അടിപൊളിയായി.

തമനു said...

ഈ ഹരിശ്രീയും, വാല്‍മീകിയും, കൊച്ചു ത്രേസ്യേം എല്ലാം ഒരാളാണെന്നേ... അല്ലേപ്പിന്നെ ഇങ്ങനേമൊണ്ടോ...!!!

മുരട്ട വ്യക്തിത്വങ്ങളെ നിരോധിക്കുക.. (സഹിക്കാന്‍ പറ്റുന്നില്ലാ അതോണ്ടാ ... ഒന്നും തോന്നല്ല് .. പ്ലീസ്..)

ശ്രീലാലിന് പോത്തന്‍ വാവ എന്നെങ്കിലും തോന്നി .. എനിക്ക് അതും തോന്നിയില്ല.. :(

ഇനി ഇത് ബുദ്ധി കുറഞ്ഞവര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന പസില്‍‌സാണോ...? (ആയിരിക്കും..!! ആന്നെന്നേ...)

പ്രയാസി said...

കൂടപ്പിറപ്പേ..സഹയാത്രികാ..
സജീവ് ഭായിയുടെ പോസ്റ്റില്‍ ത്ര്യേസ്യാമ്മയെ പടമാക്കിയതു കണ്ടു..! ഞാനവിടെ ബോധം കെട്ടു വിഴേം ചെയ്തു..!
തമനു സംശയം ശരിയാ..
ശ്യാമും ത്ര്യേസ്യയും ഒരാളാ..
മാത്രമല്ല അവിടത്തെ പടവും ഇവിടത്തെ പടവും ഒന്നിച്ചു വെച്ചു നോക്കിയെ..!?
കണ്ടാ കണ്ടാ സാദൃശ്യം കണ്ടാ..
ആര്‍ക്കെങ്കിലും എന്നെ തല്ലാനാണു ഭാവമെങ്കില്‍ റൂബ് അല്‍ ഖാലി വരെ വരേണ്ടി വരും..;)

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

കുറുമാന്‍ said...

ഇങ്ങനെ ഒരു സംഭവം ഇവിടെ നടക്കുന്നത് അറിയാന്‍ വൈകി പോയി (ഓ മുന്നേ അറിഞ്ഞാല്‍ ഒലത്തിയേനെ )

ശ്രീഹരി::Sreehari said...

കുറുമാന്‍ജീ .. ബ്രാക്കറ്റില്‍ ഉള്ള വാക്യങ്ങള്‍ പറയാന്‍ ഞങ്ങള്‍ക്ക് അവസരം തരൂ... :)

എന്നാലും എന്റെ ശ്യാമണ്ണാ ഇതിത്തിരി കടന്നു പോയ്യി... ന്നാലും ന്റെ വക...

ആടിനെ പോറ്റുന്ന ചാത്തുവിന്റെ ആടിന്റെ കൊരവള്ളീക്ക് കത്തി വച്ച ഏതോ ഒരു തടിയന്‍, ആടിനെ പ്പോറ്റുന്ന ചാത്തുവിനെ സെമിത്തേരീലോട്ട് എടുക്കുകയും അദ്ദേഹത്തിന്റെ കുഞ്ഞുകുട്ടികള്‍ക്ക് നാഥനില്ലാതാക്കുകയും ചെയ്തു. കശമലന്‍... ദല്ലേ ശരിയുത്തരം

പിന്നെ കഴിഞ്ഞ് തവണ തന്ന അലിഭായിന്റെ ടിക്കറ്റ് കൊണ്ട് ഞാന്‍ ഇന്ത്യ മുഴുവന്‍ നടന്നെങ്കിലും ഏതെങ്കിലും തീയേറ്റര്‍ ഉടമകള്‍ പടം പ്രദ്ര്ശിപ്പിക്കന്‍ തയ്യാറായില്ല. ലാപ്സായ ടിക്കറ്റ് തിരിച്ചു നല്‍കുന്നു.
( പകരം അലിഭായ് ന്റെ cd തരാനാണ്‍ ഉദ്ദേശ്മെങ്കില്‍ ഞാന്‍ എപ്പോഴേ ഓടീ...)

ശ്രീഹരി::Sreehari said...

ആടിനെ പോറ്റുന്ന ചാത്തുവിനെ കൊന്ന തടിയനെ എലിവിഷം കൊടുത്തു കൊല്ലണം എന്നു കൂടെയായാല്‍ പൂര്‍ത്തിയായി:)

അഞ്ചല്‍ക്കാരന്‍ said...

രസകരമാണീ ചിത്രപ്രശ്നം. ഇന്നലെ പോസ്റ്റിട്ട മുതല്‍ തലപുകക്കുന്നു. ഒന്നും ഓടിയില്ല. പടം മൈ പിക്ചറില്‍ സേവ് ചെയ്തിട്ടാണ് സ്വയ ബുദ്ധി പരീക്ഷണം നടത്തിയത്. ഇവിടെ വന്ന് നേരിട്ട് നോക്കിയാല്‍ ആരെങ്കിലും ഉത്തരം പറയുന്നത് നമ്മുടെ ബുദ്ധിയെ സ്വാധീനിക്കുമോ എന്നുള്ള ഭയം കൊണ്ടാണ് ഇതുവരെ ഇങ്ങോട്ട് തിരിച്ച് വരാഞ്ഞത്.

ഞാനൊരു ധാരണയില്‍ എത്തിയിരുന്നു. അതും ഉത്തരവും ആയി യാതൊരു ബന്ധവും ഇല്ലാത്തതു കോണ്ട് എഴുതുന്നില്ല.

ഉത്തരം കണ്ടെത്തുന്നതില്‍ കൊച്ചുത്രേസ്യയും വാല്‍മീകിയും സഹയാത്രികനും ഒക്കെ കാട്ടുന്ന വേഗത അത്ഭുതപ്പെടുത്തുന്നു. ഒപ്പം സ്വന്തം ഐക്യൂവിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുകേം ചെയ്യുന്നു.

ഇനിയും തുടരണം. ആശംസകള്‍. ഒപ്പം അഭിനന്ദനങ്ങളും.

കൊച്ചുത്രേസ്യ said...

സഹയാത്രികാ ആ കത്തി ബലിയെ സൂചിപ്പിക്കാന്‍ വേണ്ടിയാണെന്നാണ്‌ എനിക്കു തോന്നുന്നത്‌.

ഇത്രേം ആഴ്ത്തിലൊക്കെ ചിന്തിച്ചിട്ട്‌ അവസാനം നമ്മടെ ക്വിസ്‌മാസ്റ്ററു വന്ന്‌ 'അയ്യേ പറ്റിച്ചേ..അത്‌ അടുത്ത വീട്ടിലെ അമ്മിണിച്ചേച്ചി ആടിനെ തീറ്റാന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാ'ണെന്നെങ്ങാനും പറഞ്ഞുകളയുമോന്നൊരു ഗണ്‍ഫൈയൂഷന്‍ :-)

വാല്‍മീകി said...

ക്വിസ് മാസ്റ്റര്‍ എവിടെ പോയി?

സഹയാത്രികന്‍ said...

ത്രേസ്യാകൊച്ചേ... ബലിമൃഗങ്ങള്‍ളുടെ ബലി അല്ലേ...? ... ഡാങ്ക്സ്... :)

ഹരിശ്രീ (ശ്യാം) said...

കമന്റുകള്‍ പോസ്റ്റിയ എല്ലാവര്‍ക്കും നന്ദി. കുറച്ചു നാള്‍ വ്യക്തിപരമായ തിരക്കുകള്‍ മൂലം ചിത്രപ്രശ്നം തുടരാന്‍ കഴിഞ്ഞില്ല. ഇതിന്റെ ഉത്തരം ചിത്രത്തോടൊപ്പം കൊടുത്തിട്ടുണ്ട്‌. അടുത്ത ചോദ്യവുമായി ഉടനെ വരാം.

വാല്‍മീകി said...

ഹമ്മേ, സമാധാനമായി. എവിടെ പോയി എന്നു വിചാരിച്ചിരിക്കുകയായിരുന്നു.

സഹയാത്രികന്‍ said...

ബൂലോകരേ ഓടിവാ.... മ്മടെ ശ്യാമേട്ടന്‍ തിരിച്ചെത്തീ... ഇനി അര്‍മ്മാദിക്കാം... :)

ഓ:ടോ : ശ്യാമണ്ണോ കാര്യങ്ങളെല്ലാം ഭംഗിയായി തിര്‍ന്നൂന്ന് കരുതണൂ... അതെന്ത് തന്നെയായാലും...
അപ്പൊ അടുത്ത് ഇടിയ്ക്ക് കാണാം
:)

ഹരിശ്രീ (ശ്യാം) said...

കഴിഞ്ഞു കഴിഞ്ഞു . ആകെ മൊത്തം ഷിഫ്ടുകളുടെ ഒരു ബഹളം ആയിരുന്ന്നു. ജോലി ഷിഫ്ടിംഗ്, വീടു ഷിഫ്ടിംഗ്, ഫാമിലി നാട്ടില്‍ നിന്നും ഇങ്ങോട് തിരിച്ച് ഷിഫ്ടിംഗ്, ഫോണ്‍ ഷിഫ്ടിംഗ്, ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഷിഫ്ടിംഗ്. അവസാനം പറഞ്ഞ ഷിഫ്ടിംഗ്ഉം കഴിഞ്ഞു . ഇനി അന്കം തുടങ്ങാം.

കൊച്ചുത്രേസ്യ said...

തിരിച്ചെത്തീത്‌ നന്നായി. എന്റെ തലച്ചോറിന് പണിയൊന്നുമില്ലതെ തുരുമ്പു പിടിക്കാന്‍ തുടങ്ങിയിരുന്നു. അപ്പോ ഇനി അറ്റാ‍ാ‍ാ‍ാ‍ാ‍ാക്ക്...