Sunday, October 21, 2007

ചിത്രപ്രശ്നം 6


ഈ ചിത്രം എന്താണ് വിളിച്ചുപറയുന്നത് ? വരൂ വിളിച്ചുപറയൂ.


ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.


16 comments:

ഹരിശ്രീ (ശ്യാം) said...

ബാറും കിങ്ങും ചീട്ടും ഒന്നുമില്ലാതെ ഇതാ പുതിയ ചോദ്യം. ബുദ്ധിപരീക്ഷണം തുടരുന്നു.

മയൂര said...

കുറച്ച് പവര്‍ കൊടുത്താല്‍ 1000 കെ.ജി അഴുക്കലക്കാം..


ഞാന്‍ ഓടി...;)

കൊച്ചുത്രേസ്യ said...

തോന്നല്‍ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌:

Washington DC

ഇനി കുളു താ...എന്നിട്ടു വേണം അടുത്ത പൊട്ടത്തരം ആലോചിക്കാന്‍...

സഹയാത്രികന്‍ said...

ആയിരം കിലോ ഒരുമിച്ചലക്കിയാ ബാറ്ററി ചാര്‍ജ് ചെയ്യുക...!

കൊച്ച് ത്രേസ്യാകൊച്ച് ഇത്തവണേം കലക്കീന്നാ തോന്നണേ... ശ്യാം ഓടിവാ... ഇതാണെങ്കില്‍ പറ അല്ലേ കുളു കൊട്..

:)

ഏ.ആര്‍. നജീം said...

ഞാന്‍ പറയാന്‍ ടൈപ്പ് ചെയ്തു വന്നപ്പോഴേക്കും കൊച്ചുത്രേസ്യ പറഞ്ഞു കഴിഞ്ഞു.എന്നാ പിന്നെ അതിനു താഴെ എന്റെ ഒരു ഒപ്പും കൂടി
:)

ദിലീപ് വിശ്വനാഥ് said...

അത് തന്നെ, കൊച്ചുത്രേസ്യ ഇത്തവണയും കലക്കി.

Viswaprabha said...

കൊച്ചുത്രേസ്യക്കൊച്ചിനോടല്ലേ ഈ വഴിക്കെങ്ങും കണ്ടുപോവരുതെന്നു പറഞ്ഞിട്ടുണ്ടായിരുന്നത്!?

ശ്ശൊ!
ഈ പെരുംത്രേസ്യ സകല ത്രില്ലും കളഞ്ഞു!

:-)

എതിരന്‍ കതിരവന്‍ said...

ഞാന്‍ നേരത്തെ പറഞ്ഞതാ “ബുദ്ധിമതികളും പിന്നെ കൊച്ചുത്രേസ്യയും ഇതില്‍ പങ്കെടുക്കരുത്” എന്ന ബോര്‍ഡ് വയ്ക്കാന്‍.

കൊച്ചുത്രേസ്യ said...

അയ്യോ ഞാനിവിടേയ്ക്കായിട്ടു വന്നതല്ല. അടുത്ത ബ്ലോഗു വരെ വരണ്ട ഒരാവശ്യമുണ്ടായിരുന്നു. അപ്പോ എന്തായാലും വന്നതല്ലേ എന്നു വിചാരിച്ച്‌ ഒന്നെത്തിനോക്കീതാ. ഇനീപ്പോ വല്ല സമ്മനോമുണ്ടെങ്കില്‍ അതൂടെ മേടിച്ചിട്ട്‌ പോവാംന്നു കരുതിയാ ചുറ്റിപറ്റി നടക്കുന്നത്‌. കിട്ടിക്കഴിഞ്ഞാല്‍ ഞാനങ്ങ്‌ പൊയ്ക്കോളാമേ :-)

ശ്രീ said...

ആ ബോര്‍‌ഡ് വയ്ക്കാത്തതിന്റെ ഒരു കുഴപ്പം!

ഹരിശ്രീ (ശ്യാം) said...

കൊച്ചുത്രേസ്യയെ നിരൊധിക്കണമെന്ന് പറഞ്ഞപ്പൊ ഞാനിത്രയും വിചാരിച്ചില്ല. ദാ ചോദ്യം ഇട്ടു ശ്വാസം വിടുന്നതിനു മുന്‍പെ ഉത്തരവുമായി വന്നിരിക്കുന്നു. Congratulations സമ്മാനം ഇത്തവണ ഈ വാഷിംഗ്‌ മഷീനാ. ഇനി ഈ ആയിരം കിലോയും അലക്കിത്തീര്‍ന്നിട്ട്‌ ഇതുവഴി വന്നാല്‍ മതി :-)

ഇനി ഇപ്പൊ അടുത്ത ചോദ്യം ഇടാന്‍ കുറച്ചൊന്നാലോചിക്കണം. ബുദ്ധിമതികള്‍ക്കും കൊച്ചുത്രേസ്യക്കും tough ആയ ഒരു ചോദ്യം.

krish | കൃഷ് said...

ഈ കൊച്ചുത്രേസ്യയെക്കൊണ്ട് തോറ്റു. ഇനി അവസാനം മറുപടി പറയാന്‍ വന്നാല്‍ മതിട്ടോ.

പ്രയാസി said...

ഞാനെപ്പോഴും ലേറ്റാണല്ലൊ..
സുഹൃത്തുക്കളെ ഈ പോസ്റ്റുകള്‍ ആദ്യം എവിടാ വരുന്നതെന്നു പറഞ്ഞു തരണേ..

സമ്മാനം വാഷിംഗ് മെഷീനാന്നു അറിയാമായിരുന്നു..

ജീവിതത്തില്‍ ഒരിക്കലും അലക്കാത്ത ആര്‍ക്കെങ്കിലും കിട്ടട്ടേന്നു കരുതി..;)

രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും വാഷിംഗ് മെഷീന്‍..!

മയൂരാനന്ദ സ്വാമിജീ..
ഒരു എലിയെല്ലു കൂടോത്രം എനിക്കു വേണം..
ചിലരെ ഒതുക്കാന്‍ അല്ലാതെ രക്ഷയില്ലാ..

ഹരീ അതങ്ങു കൊടുത്തെക്ക്
കൊണ്ടു പോയി സേവനവാരം ആഘോഷിക്കട്ടെ..

ഞാനിപ്പോള്‍ യെമന്റെ ബോര്‍ഡറിലെത്തി..:)

ശ്രീഹരി::Sreehari said...

പ്രിയ ശ്യാം ,
ഇപ്പോഴാണ് ഈ സംഭവങ്ങള്‍ കാണുന്നത്. സംഗതി ജോറായി :).... ഇവിടെ വീണ കമന്റുകള്‍ വായിച്ച് ചിരിച്ച് മണ്ണ് കപ്പി. യെന്റമ്മോ. ബൂലോകവാസികളുടെ നര്‍മബോധം കിടിലന്‍....

Siju | സിജു said...

എന്നാലും കൊച്ചുത്രേസ്യേ.. ഇത്രേം ബുദ്ധീണ്ട്ന്ന് കണ്ടാ തോന്നില്ലാട്ടോ..

Viswaprabha said...

[കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ.] എന്നെഴുതിയാല്‍ ‘ഈ ഉത്തരത്തിന് രസം പോര’ എന്നാവില്ലേ അര്‍ത്ഥം?
പകരം, “രസകരമായ മറ്റു ചില ഉത്തരങ്ങള്‍ കൂടി വായിക്കുവാന്‍” എന്നാക്കിക്കൂടേ?

(അല്ലെങ്കില്‍ കൊച്ചുത്രേസ്യയ്ക്കെന്തുതോന്നും!)
:-)