ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരാശയമാവാം ഒരു ഗുണപാഠമാവാം. എന്തുമാവാം . ഭാവനകള്‍ ക്ഷണിക്കുന്നു.
ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.
ഉത്തരം പറഞ്ഞത്: കൊച്ചുത്രേസ്യ.
"A Barking dog never bites"
[ കൂടുതല്‍ രസകരമായ ഉത്തരങ്ങള്‍ വായിക്കുവാന്‍ കമന്റുകള്‍ നോക്കൂ. ]
23 comments:
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരാശയമാവാം ഒരു ഗുണപാഠമാവാം. എന്തുമാവാം . ഭാവനകള്‍ ക്ഷണിക്കുന്നു.
ആഹാ..വന്നല്ലോ വനമാല. നോക്കിയിരിക്കുകയായിരുന്നു, എന്തേ വൈകി?
നിങ്ങള്‍ക്കു ചീട്ടുകൊണ്ടുള്ള പരിപാടികള്‍ വളരെ ഇഷ്ടം ആണെന്ന് തോന്നുന്നല്ലോ?
മേല്പ്പറഞ്ഞതു ഉത്തരങ്ങളല്ല. അത് ആലോചിച്ചു പറയാം.
കണ്ടു.. ഒന്നും തോന്നണില്ല... കൊനഷ്ട് വല്ലതും വന്നാല്‍ അറിയിക്കാം..
:)
'വെള്ളമടിച്ചു കഴിഞ്ഞാല്‍ ഏതു രാജാവും പട്ടിക്കു സമം' എന്ന ഗുണപാഠമല്ലേ ;-)
വെള്ളമടി അസോസിയേഷന്കാര് പ്രതിഷേധോം കൊണ്ടുവരുന്നതിനു മുന്‍പ് ഓടി രക്ഷപെടട്ടെ...
ഇത്രേയുള്ളൊ...
അതായത്,ബാറില്‍ കയറി വെള്ളമടിയ്ക്കുന്നത് ഏതു രാജാവായാലും ശരി പട്ടിയായാലും ശരി, അതു സ്ഥിരമാക്കിയാല്‍ ദോ, ലവടെ കാണുന്ന കുറെ 1,0 ഒക്കെ കണ്ടില്ലേ, അതു വായിക്കാനും കൂട്ടാനുമുള്ള ബോധം പോലുമുണ്ടാവില്ല എന്നല്ലേ?
അതു മാത്രമല്ല, കുടിയന്മാര് എത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നാലും ഈ പരിപാടി ഉപേക്ഷിക്കരുത് എന്ന്!
ഹിഹി.
“കള്ള് കുടിക്കുന്നിടത്ത് പട്ടിക്കെന്താ കാര്യം”
വാല്മീകീ , ഉത്തരം ഒന്നും തോന്നുന്നില്ലേ? സഹായത്രികാ ഒരു കൊനുഷ്ട്ട് പറയൂ. കൊച്ചുത്രേസ്യ , ഗുണപാഠം കൊള്ളാം പക്ഷേ ചിലര്‍ക്കൊക്കെ തിരിച്ചാ :-) . ശ്രീ, സഖാവെ ഉത്തരങ്ങള്‍ കലക്കി. ഇനി ഒരു ക്ലൂ. ഇംഗ്ലീഷ്-ലും കൂടെ ചിന്തിക്കാം.
every dog has a day..... is it correct na..?
ഇംഗ്ലീഷില്‍ ചിന്തിക്കാന്‍ നേരത്തേ പറയണ്ടേ. ചുമ്മാ മലയാളത്തില്‍ ചിന്തിച്ച് സമയം കളഞ്ഞു. ഇന്നാ പിടിച്ചോ..
"A Barking dog never bites"
ശ്ശൊ എന്റെയൊരു ബുദ്ധി!!
ചീട്ടും കളിച്ച്, വെള്ളോം അടിച്ച് നടന്നാല്‍ പട്ടിയെ പോലെ ആകുംന്ന്...
ഇനി ഇംഗ്ലീഷിലെ കൊനഷ്ടുമായി പിന്നെ വരാം... :)
ഒരു ബാറ്..Never give up എന്നൊരു ബോറ്ഡ്..എന്നിട്ട് കുറച്ച് binary numbers..പിന്നൊരു കിങ്, പിന്നൊരു ഡോഗ്. ഇത്രയുമൊക്കെ ഞാന്‍ നോക്കീട്ട് കാണുന്നുണ്ട്.
Never give up, binary, bar, king, dog..
Never give up bar king dog..
Never give up barking, dog!
അപ്പൊ പിന്നെന്തിനാ അവിടെ binary numbers?
എന്നെക്കൊണ്ടു പറ്റൂല!
എന്തൂട്ടാ ഇതിന്റെ ഉത്തരം?
ഉത്തരം ദാ ബുദ്ധിമതിയായ കൊച്ചുത്രേസ്യ ചേച്ചി പറഞ്ഞു കഴിഞ്ഞു.
Bar + King + dog + ( opposite of ever ) + bytes
= barking dog never bites.
ഉത്തരം ആയി എന്നു വച്ചു ആര്ക്കെന്കിലും ഏതേലും കൊനുഷ്ടു തോന്നുന്നെന്കില്‍ ഇനിയും കംമെന്ടാം.
RP @
8 ബൈനറി നമ്പെര്സ്= ബൈറ്റ്
Digital electronics ക്ലാസ്സില്‍ ഒന്നും പൂജ്യോമിട്ട് കളിച്ചത് ഇപ്പോ ഉപകാരമായി :-)
ഹരിശ്രീ 'ബുദ്ധിമതി' എന്നു വിളിച്ചതു കൊണ്ട് വേറെ സമ്മാനമൊന്നും തല്ക്കാലം ചോദിക്കുന്നില്ല :-))
എനിക്ക് വയ്യ...
‘കൊരയ്ക്കും പട്ടി കടിക്കില്ല‘ അതാണ്...
‘ഫൈസ്റ്റാര്‍ ബാറിനെ കുരയോടുപമിച്ച...
കൊച്ചുത്രേസ്യ ഭാവനേ...
അഭിനന്ദനം... അഭിനന്ദനം... നിനക്കഭിനന്ദനം...’
:)
"Barking dog seldom bites" എന്നാണ് പഴമൊഴി. ‘നെവര്‍’ എന്നതിനു പകരം ‘സെല്‍ഡം’ എന്ന വാക്കു കണിക്കുന്ന എന്തെങ്കിലും വേണ്ടിയിരുന്നു.
ഇനിയത്തെ റൌണ്ടില്‍ നിന്നും അതീവ ബുദ്ധിമാന്/മതികളെ ഒഴിവാക്കണം. ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരും ജീവിച്ചു പോട്ടടേയ്.
A dog never bites a king before a booze!! കുടിച്ചുകഴിഞ്ഞാലുള്ള കാര്യം ചിത്രത്തില്‍ നിന്നും വ്യക്തമല്ല..:)
ബുദ്ധിയുണ്ടോ? ഇല്ലേല് ഉള്ളവര്‍ ഇത്തിരി കടം തരിക...
കൊച്ചു ത്രേസ്യേ...
എതിരവന്‍ജീ പറഞ്ഞതു കേട്ടല്ലോ...
ഇനി, മേലാല്‍ ഈ കോമ്പൌണ്ടില്‍ കണ്ടു പോകരുത്.
ഒരു ബോര്‍ഡും എഴുത്തി വയ്ക്കാന്‍ പോകുവാ... സഹയാത്രികാ, ഡിജിറ്റല്‍ എഫക്റ്റോടെ ഒന്നു ശരിയാക്കണേ...
“ അതി ബുദ്ധിമാന്മാര്ക്കും ബുദ്ധിമതികള്ക്കും പ്രവേശനമില്ല”
എങ്ങനെയുണ്ട്?
ഇതു പറ്റൂല്ല പറ്റൂല്ല
മലയ്യാളം ബ്ലോഗില്‍ ഇംഗ്ലിഷ് ഉത്തരം
ഞങ്ങ ദേണ്ടെ ഇവിടെ ഇന്നു മുതല്‍ നിരഹാരസമരം (നിരന്തരമായി ആഹാരം കഴിച്ച് സമരം) തുടങ്ങുവാ
സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്
ലാല്‍ സലാം
കൊച്ചുത്രേസ്യേ, കലക്കി കളഞ്ഞു. ഇങ്ങള് കൊച്ചുത്രേസ്യയല്ല, ഇമ്മിണി ബല്യ ത്രേസ്യാ.. (ചിത്രം കണ്ടപ്പോള്‍ Bar+King + Dog ഇത്രേം ഞാനും ആലോചിച്ചതാ..)
ശ്ശൊ! വരാം ഇച്ചിരിവൈകി..
വന്നപ്പോഴേക്കും..പെമ്പിളേരു സമ്മാനോം കൊണ്ടു പോയീ..:(
നമ്മളെക്കാലും ബാറുമായി ബന്ധമുള്ള ഒരാളുള്ളപ്പോള്‍ നമുക്കു രക്ഷയില്ലെടാ മോനെ..
സഹയാത്രികാ.. രക്ഷയില്ലെടാ..
(പ്രയാസി കരയേണെടാ..:()
ശ്യാമെ..ചീട്ടും കുപ്പീം കാണിച്ചു എന്തെങ്കിലും കൊനഷ്ടു ചൊദ്യം ചോദിച്ചാ അതെന്താന്നു പോലുമറിയാത്ത ഞങ്ങളെപ്പോലുള്ള ഡീസന്റു പാര്ട്ട്ടീസ് എന്തു ചെയ്യും..
ഇനിയെങ്കിലും കുറച്ചു സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ചോദ്യം ചോദിക്കൂ..:)
ത്രേസ്യാ..അഭിനന്ദനങ്ങള്‍..
ബാറില്‍ കിടന്ന് അലമ്പുണ്ടാക്കിയാല്‍ പട്ടിയെ വിട്ട് കടിപ്പിയ്ക്കും. മോന്താനുള്ളത് മോന്തി എഴീച്ച് പോഡേയ്. എന്നല്ലേ?
എല്ലാ കൊനുഷ്ടു കമന്റ്-ഉകള്‍ക്കും നന്ദി. ദില്‍ബാസുരാ ഈ ഐഡിയ ബാറുകാരോട് ഒന്നു suggest ചെയ്യാവുന്നതാണ് :-) . ബാറും ചീട്ടും ഇല്ലാത്ത decent ആയ ചോദ്യം ഉടന്‍ വരുന്നതാണ്.
Post a Comment