Thursday, October 11, 2007

ചിത്രപ്രശ്നം 4



ഞാനൊന്നും പറഞ്ഞ്‌ വരാന്‍ പോകുന്ന comment -കളുടെ രസം കളയുന്നില്ല. തുടങ്ങിക്കോ. ചോദ്യം എന്താണെന്നും പിന്നെപ്പറയാം.


ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.


21 comments:

ഹരിശ്രീ (ശ്യാം) said...

ഒരു ചെറിയ ക്ലൂ. ഇതൊരു വാക്കല്ല. ഒരു വാക്യമൊ ഒരാശയമോ മറ്റ്‌െന്തൊക്കെയോ ആവാം.

ദിലീപ് വിശ്വനാഥ് said...

നെഞ്ചത്തൊരു പന്തം കുത്തി നില്പ്പൂ (കിടപ്പൂ) കാട്ടാളന്‍.

;-)

ഹരിശ്രീ (ശ്യാം) said...

ഹഹ.. ഉത്തരം കൊള്ളാം. അതെൊരു സായ്‌വിന്റെ പടം net -ഈന്നു തപ്പി എടുത്തതാണ്‌. കാട്ടാളന്‍ എന്നൊക്കെ വിളിച്ചതറിഞ്ഞാല്‍ മാനനഷ്ടത്തിനു കേസ്‌ കൊടുക്കും അങ്ങേര്‍. Blog മലയാളത്തിലായതു ഭാഗ്യം.

സഹയാത്രികന്‍ said...

പത്താം തിയ്യതി ശമ്പള ദിവസാ...!

കിട്ടിണ ശമ്പളത്തീന്ന് വീട്ടിലേയ്ക്കയക്കാനും, കടം വീട്ടാനും, ഇതെല്ലാം കഴിഞ്ഞ് തന്റെ ചിലവിനു എന്തേലും ബാക്കി കാണുമോ എന്ന് രാവിലെ ഉറക്കമെണീറ്റ പ്രവാസി സായിപ്പ് കിടക്കയില്‍ നിന്നും എണീക്കാതെ കാല്‍ക്കുലേഷനില്‍...

“നെഞ്ചിന്‍ മോളില്‍ തീയ്യാണ്...
രാവിലെത്തന്നെ തീയ്യാണ്...
കണ്ണടച്ചാലും തീയാണു ശ്യാമണ്ണാ....
ശ്യാമണ്ണാആആആആആ...ശ്യാമണ്ണാ..!

:)

മഴതുള്ളികിലുക്കം said...

ഈ പനി വിട്ടു മാറുന്ന ലക്ഷണമില്ലാന്ന്‌ തോന്നുന്നു
എത്ര ദിവസമായി ഞാന്‍ ഒരു കഥ പോസ്റ്റ്‌ ചെയ്തിട്ട്‌....ഇനിയിപ്പോ പോയാല്‍ എത്ര പോസ്റ്റുകള്‍ക്ക്‌ കമന്‍റ്റിടണം....ചിക്കന്‍ഗുനിയ വരാന്‍ കണ്ട നേരം...

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

ആഹ ഹാ...ഞാന്‍ പാടാന്‍ വന്നത് സഹയാത്രികന്‍ പാടി.. അപ്പൊ ഞാന്‍ ഉറപ്പിച്ചു അതന്നെ ഉത്തരം... ന്താ, അല്ലെന്നുണ്ടോ..

ശ്രീ said...

ഈ ഒക്ടോബര്‍‌ 10 ഉം സായിപ്പും തമ്മിലെന്താ ബന്ധം?

സഹയ്ജാത്രികാ.... അതു കലക്കി.
:)

എതിരന്‍ കതിരവന്‍ said...

ദൈവമേ! ഒക്ടോബര്‍ പത്തും കഴിഞ്ഞോ തീണ്ടാരിയുടെ ഡേറ്റ് തെറ്റിയല്ലൊ. ഇനി നെഞ്ചില്‍ തീ തന്നെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നെഞ്ചിനുള്ളിലെ തീ എന്നത് ഓകെ ഇംഗ്ലീഷില്‍ ചിന്തിക്കണോ മലയാളത്തില്‍ മതിയോ? അതെങ്കിലും പറയൂ..

കുഞ്ഞന്‍ said...

എന്റെ പ്രിയതമെ, നീ എന്നില്‍ നിന്നും,ഈ ഭൂലോകത്തുനിന്നും പിരിഞ്ഞ് നക്ഷത്രമായിട്ട് ഈ ഒക്ടോബര്‍ 10 നു ഒരു കൊല്ലമാകുന്നു, നിന്റെ ഓര്‍മ്മകള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നു..!

കൊച്ചുത്രേസ്യ said...

ഹോ കൃത്യം പത്താം തിയതിയാവാന്‍ നോക്കിയിരിക്കുകയാ ദുഷ്ടന്‍മാര്‌ ബില്ലടച്ചില്ലാന്നും പറഞ്ഞ്‌ കറണ്ടു കട്ട്‌ ചെയ്യാന്‍...
വെളിച്ചത്തിന്‌ തല്‍ക്കാലം വിളക്കു വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം . പക്ഷെങ്കില്‌ ഈ ഫാന്‍ കറക്കാന്‍ എന്തു ചെയ്യും എന്റെ ബദരീങ്ങളേ..

Anonymous said...

ഫാനൊക്കെ കറങ്ങുന്നുണ്ട് കെട്ടോ... ആ കലണ്ടര്‍ പറക്കുന്നത് കണ്ടില്ലായോ??

പ്രയാസി said...

വെള്ളത്തിനോടു അലര്‍ജി തോന്നുന്ന ഒരു അസാധാരണ രോഗമാണ് നെഞ്ചെരിക്കല്‍ അഥവാ ചെസ്റ്റോണിക്കല്‍ ലൈറ്റൊമാനിയ!
ഒക്ടോബര്‍ മാസത്തിലെ ചികിത്സയാണു ഈ രോഗത്തിനു ഏറ്റവും ഫലപ്രദം, പ്രത്യേകിച്ചും ഒക്ടോബര്‍10,
രോഗിയെ ആദ്യം തന്നെ ചിരവക്കൊ ഉലക്കക്കൊ തലക്കടിച്ചു ഫോട്ടോയില്‍ കാണുന്ന പോലെ കോമാവസ്ഥയില്‍ കിടത്തുക. (കിടത്തേണ്ട ആവശ്യമില്ല കിടന്നോളും!)
അതിനു ശേഷം ചെമ്പു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുക, ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും നെഞ്ചില്‍ നിറവിത്യാസമൊ രോഗിക്കു അനക്കമൊ വന്നില്ലെങ്കില്‍ പാത്രത്തിലെ എണ്ണ നെഞ്ചിലേക്കു പകര്‍ന്നു ഒന്നു തീ കൊടുക്കുക, രണ്ടു മിനിറ്റു കണ്ണടച്ചു പ്രാര്‍ത്ഥിക്കുക,
കണ്ണു തുറക്കുമ്പോള്‍ രോഗി അവിടെയില്ലെങ്കില്‍ ഉടനെ തന്നെ ഏറ്റവും അടുത്തുള്ള കിണറിലൊ കുളത്തിലൊ നോക്കുക.(ഉണ്ടാകും ഉറപ്പാ..)
ചെസ്റ്റോണിക്കല്‍ ലൈറ്റൊമാനിയ ഉള്ളവര്‍ പ്രതികരിക്കുക..:)

sandoz said...

ആ മനുഷ്യനു പത്ത്‌ പൈസേടെ കുറവുണ്ടന്നല്ലേ....
അങ്ങനെ തന്നേണു..പത്ത്‌ പൈസേടെ കുറവില്ലേല്‍ ആരേലും തീക്കനലുള്ള പാത്രമെടുത്ത്‌ നെഞ്ചത്ത്‌ വയ്ക്കോ...

Ajith Pantheeradi said...

കഫത്തിന്റെ അസുഖത്തിന് നെഞ്ചത്ത് ചൂടുപിടിക്കാന്‍ വൈദ്യര് പറഞ്ഞതല്ലേ..

ശ്രീലാല്‍ said...

ആളെ മനസ്സിലായില്ലേ ?
അമ്മതന്‍ നെഞ്ചിന്‍ നെരിപ്പോടില്‍ നിന്നും പന്തം കൊളുത്തിപ്പിറന്നവനാണ്‌ കക്ഷി. അവന്റെ ഹാപ്പി ബര്‍ത്ത്ഡേയാണ്‌ പത്താന്തി. അതിന്റെ അന്ന് പാവത്തിനു പനി പിടിച്ചുപോയി. ഒന്നു പുറത്തിറങ്ങാന്‍ പോലും പറ്റാതെ കിടപ്പിലായിപ്പോയി. പാവം..


ആരെങ്കിലും ഇത്തിരി വെള്ളം തളിച്ച്‌ ആ തീയൊന്ന് കെടുത്ത്‌, പെറ്റ അമ്മ സഹിക്കൂലാട്ടാ...

un said...

മാഷേ, ഒക്ടോബര്‍ പത്താക്കിയത് നന്നായി. രണ്ടായിരുന്നേല്‍ തന്നെക്കൊണ്ട് മാപ്പ് പറയിപ്പിക്കലും വോട്ടു തേടലും സലാം പറയിപ്പിക്കലും ഒക്കെ വേണ്ടി വന്നേനെ!!!
:)

ഉപാസന || Upasana said...

അവനെ ആരോ തീ വച്ചു കൊല്ലുന്നേ...
:)
ഉപാസന

ഹരിശ്രീ (ശ്യാം) said...

എല്ലാവരും വേണ്ടുവോളം കാടുകയറിയ സ്ഥിതിക്ക്‌ ഇനി ഉത്തരം പറഞ്ഞാലോ? യഥാര്‍ഥ ക്ലൂ ആ ഒക്റ്റോബര്‍ 10-ല്‍ തന്നെ ഉണ്ട്‌. ശ്രീലാല്‍ കണ്ടെത്തിയതുപോലെ ഇതൊരു സിനിമാഗാനം തന്നെയാണ്‌. പക്ഷെ അതല്ല.

ഹരിശ്രീ (ശ്യാം) said...

വാത്മീകി, സഹയാത്രികന്‍, മഴത്തുള്ളീ, നജീം, ശ്രീ, കുട്ടിച്ചാത്തന്‍, കുഞ്ഞന്‍,കൊച്ചുത്രേസ്യ, പ്രയാസി, ശ്രീലാല്‍, പേരക്ക, ഉപാസന, എല്ലാ തകര്‍പ്പന്‍ comment-ഉകള്‍ക്കും നന്ദി. ഇത്തവണ പക്ഷെ സമ്മാനം എനിക്കു തന്നെ.
ഇതാ ഉത്തരം.
October 10 = ഇന്നലെ ( ഇതു പോസ്റ്റിയത്‌ october 11 -നാണ്‌)
പിന്നെ ആ നെഞ്ചിലിരിക്കുന്ന വിളക്കില്‍ കാറ്റടിക്കുന്നുണ്ട്‌. അതേതു നിമിഷവും കെടാം. അപ്പോള്‍ ഉത്തരം.. "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞുമണ്‍-വിളക്കൂതിയില്ലേ.. കാറ്റെന്‍ മണ്‍-വിളക്കൂതിയില്ലേ"
[ ആരും എന്നെ തല്ലരുത്‌ .. ]

സഹയാത്രികന്‍ said...

ഹ ഹ ഹ... ഇതിന്യാണോ ഈ പട്ടിയെ കാണിച്ചിട്ട്
പൂച്ചയാന്ന് പറയാന്ന് പറയണേ... ഉത്തരം കലക്കി... വരണ തല്ലെല്ലാം വാങ്ങിച്ച് കൂട്ടിക്കോ...
:)