Tuesday, October 9, 2007

ചിത്രപ്രശ്നം 3




ഈ ചിത്രം ഒരു വാക്കിനെ സൂചിപ്പിക്കുന്നു. അതെന്താണെന്ന് കണ്ടുപിടിക്കൂ. ഉണരൂ ചിന്തിക്കൂ. കഴിഞ്ഞത്‌ എല്ലാവരും വളരെ എളുപ്പം കണ്ടുപിടിച്ചതു കൊണ്ടു തല്‍ക്കാലം ക്ലൂ ഒന്നും ഇല്ല.


ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.


26 comments:

ഹരിശ്രീ (ശ്യാം) said...

ഈ ചിത്രം ഒരു വാക്കിനെ സൂചിപ്പിക്കുന്നു. അതെന്താണെന്ന് കണ്ടുപിടിക്കൂ. ഉണരൂ ചിന്തിക്കൂ. കഴിഞ്ഞത്‌ എല്ലാവരും വളരെ എളുപ്പം കണ്ടുപിടിച്ചതു കൊണ്ടു തല്‍ക്കാലം ക്ലൂ ഒന്നും ഇല്ല.

കുഞ്ഞന്‍ said...

ലോഡ് ഓഫ് ദ ഫ്ലൈസ് = ഈച്ചകളുടെ തമ്പുരാന്‍..!

ഹരിശ്രീ (ശ്യാം) said...

ഹഹ.. ഈ കമന്റ്‌ ശരിക്കും ചിരിപ്പിച്ചു. പക്ഷെ ഞാനുദ്ദേശിച്ചത്‌ അതല്ല.

കുഞ്ഞന്‍ said...

മരിച്ച രാജാവ് = മരം+ ഈച്ച + രാജാവ്

കുഞ്ഞന്‍ said...

രാജാവ് മരിച്ചു ,പക്ഷെ രാജാവ് തീപ്പെട്ടുവെന്നല്ലെ പറയൂ, അപ്പോള്‍ ഇതും ചീറ്റി...

ഹരിശ്രീ (ശ്യാം) said...

ദാ വീണ്ടും ചിരിപ്പിക്കുന്നു. ഇത്തവണ പക്ഷെ ഞാന്‍ ചീറ്റിയില്ല.ഇനിയും കമന്റുകള്‍ വരുമോ എന്നുനോക്കട്ടെ. എന്നിട്ടു ക്ലൂ തരാം.

Dinkan-ഡിങ്കന്‍ said...

കുറെ നാളായി എന്റെ ബുദ്ധി പരീക്ഷിച്ചിട്ട്. ഇവടന്നെ ആകാം

തേനീച്ച = ബീ
മരം= വുഡ്
ചീട്ടിലെ രാജാവ് = കിങ്ങ്

അപ്പോള്‍ “വുഡ് ബി കിംഗ്” അതായത് രാജാവാകാന്‍ പോകുന്നവന്‍ (വുഡ്ബി സണ്‍-ഇന്‍-ലോ എന്നൊക്കെ പറയും പോലെ)

അപ്പോള്‍ ഒറ്റവാക്ക്
അതായത് രാജാവാകാന്‍ പോകുന്നവന്‍ -> പ്രിന്സ് -> രാജകുമാരന്‍

അണോ
(ഇനി അല്ലെങ്കില് ഉത്തരം വേഗം പറ. ഇനി ഞാന്‍ ഉത്തരത്തിന് വളരെ അടുത്ത് എത്തിയ്ട്ട് പെട്ടു പോയാ. ഉണ്ണിക്കുട്ടാ, ചാത്താ ഒന്ന് സഹായിക്കിനെടെ)

എതിരന്‍ കതിരവന്‍ said...

Is it "beloved"?
(bee, love, wood)

Dinkan-ഡിങ്കന്‍ said...

എതിരവാ,
ആ ലവ്-കിംഗിലാണ് എനിക്ക് പിഴച്ചതല്ലെ?
:(

ഹരിശ്രീ (ശ്യാം) said...

ഡിങ്കാ, കതിരവാ കൊള്ളാം. ഉത്തരത്തിനടുത്തുവരുന്നുണ്ട്‌ എല്ലാവരും. ഇനി ക്ലൂ. ആ കിങ്ങ്‌-നൊരു പ്രത്യേകത ഉണ്ട്‌. ആരും അതു ശ്രദ്ധിക്കുന്നില്ല.

എതിരന്‍ കതിരവന്‍ said...

“K" മാറ്റിയ കിങ് അപ്പോള്‍ ‘ing'. കാര്‍ഡ് loving (love+ing) എന്നാകും.

കരീം മാഷ്‌ said...

Is it "Lovig would be"

Ajith Pantheeradi said...

ബീ + ലോഗ് + ഇങ് = ബ്ലോഗിങ്ങ് ആണോ?

sandoz said...

ഹണീബീ കഴിക്കണവന്‍ ചീട്ട്‌ കീറി തടിപ്പൊറത്ത്‌ കെടക്കേണ്ടി വരും എന്നാണോ....

കുറുമാന്‍ said...

ചുമ്മാ പറായമല്ലോ..

വുഡ് (wood) ബി (bee)ഫ്ലയിങ്ങ് (flying)

മൂര്‍ത്തി said...

സമ്മാനം മാരാര്‍ക്ക്...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്ശെടാ അപ്പോഴേക്കും ഉത്തരമായോ? കമന്റുകള്‍ ചിരിപ്പിച്ചു - ഈ പോസ്റ്റിന്റെ പേര് മാറ്റി “ചിത്രപ്രശ്നം -3-ഒരു ഉത്തരം വരുന്ന വഴി“- എന്നാക്കാം, ആ ഗസ്സിങ് അസ്സലായി.

കുട്ടിച്ചാത്തന്‍ said...

ഇമ്മാതിരി സാധങ്ങളിടുമ്പോള്‍ കമന്റ് വെരിഫിക്കേഷന്‍(വേഡ് വെരിയല്ലേ- അത് മാറ്റിയതിനു നന്ദി) ഇട്ടിട്ട് രണ്ട് ദിവസം കഴിഞ്ഞ് തുറന്ന് വിട്ടാല്‍ മത്സരം ഒരു 2 ദിവസം നീട്ടാം.. കൂടുതല്‍ രസകരമായ കമന്റുകളും കാണാം അതല്ലേ നല്ലത്?

കുട്ടിച്ചാത്തന്‍ said...

വിട്ട് പോയി. തെറ്റായതൊക്കെ തുറന്ന് വിട്ടോ അപ്പോള്‍ തന്നെ, ആ വഴി പോണ്ടല്ലോ.

ഉണ്ണിക്കുട്ടന്‍ said...

ഇതേതായാലും കലക്കി. 'ബ്ലോഗ്ഗിങ്ങ്' എന്ന ഉത്തരമാണ്‌ എനിക്കിഷ്ടമായത്. ഡാ ഡിങ്കാ നീ ഇമ്മാതിരിയൊന്നും ചിന്തിക്കല്ല്. സാന്‍ഡോ പറഞ്ഞതിനും ചാന്‍സുണ്ട്. ഒരു വാക്കു പറയാന്‍ പറഞ്ഞപ്പോ അവനൊരു കഥ തന്നെ പറഞ്ഞു കളഞ്ഞു.

പ്രയാസി said...

എന്റെ ശ്രീ ഇന്നലെ ഉറങ്ങിയില്ലാന്നു വേണം പറയാന്‍
ഒരുമാതിരി കൊനഷ്ടു പരിപാടിയുമായി ഇറങ്ങിക്കോണം കേട്ടാ..
കാലത്തു തന്നെ കമന്റാന്നും പറഞ്ഞാ വന്നെ, കമ്പ്യൂട്ടര്‍ ചതിച്ചു..:(
എന്തായാലും എന്റെ ഉത്ത്രം ഇതാ..
വുഡ്ബി ചീട്ടു കീറും.;) ഹല്ല പിന്നെ!

എതിരന്‍ കതിരവന്‍ said...

സാന്‍ഡോസ്:
ആ പറഞ്ഞതാണു ശരി.
ഒരു സമ്മാനം മേടിച്ചോണേ. ഞാനും ആ വഴി ഒന്നു ചിന്തിച്ചതാണ്.
കിങ്ഫിഷര്‍ എന്നാക്കാന്‍ ഒരു മീനിന്റെ പടം എങ്ങാനുമുണ്ടോന്നും നോക്കി.

സഹയാത്രികന്‍ said...

ഹ ഹ ഹ പോസ്റ്റിനെ കടത്തിവെട്ടുന്ന ഉത്തരങ്ങള്‍...
:)

Ajith Pantheeradi said...

മരത്തിന്റെ കൂടെ ഒരു ഈര്‍ച്ചവാള്‍ ഉണ്ടായിരുന്നെങ്കില്‍ “ഹണീബീ അടിച്ചാല്‍ വാളു വെക്കും“ എന്നാകാമായിരുന്നു.

ഹരിശ്രീ (ശ്യാം) said...

കതിരവന്‍, കരീം മാഷ്‌, സാന്‍ഡോസ്‌, കുറുമാന്‍, പ്രയാസി, ഡിങ്കന്‍ കുഞ്ഞന്‍.. എല്ലവാരുടെയും ഉത്തരങ്ങള്‍ തകര്‍ത്തു. ഇതിപ്പൊ ഞാന്‍ ആര്‍ക്കു സമ്മാനം കൊടുക്കും. ശരിയായ ഉത്തരം (ഞാനുദ്ദേശിച്ചത്‌), പറഞ്ഞ മാരാര്‍ക്കോ അതിലും നല്ല ഉത്തരങ്ങള്‍ പറഞ്ഞ ബാക്കി ഉള്ളവര്‍ക്കോ?. ചാത്തന്റെ നിര്‍ദ്ദേശങ്ങള്‍ നല്ലതാണു.പക്ഷെ filteringനു സമയം കിട്ടുമോന്നാ. ഇല്ലെങ്കില്‍ comment-ഉകള്‍ ചൂടോടെ വായിക്കാനും പറ്റില്ല.

Science Uncle - സയന്‍സ് അങ്കിള്‍ said...

സംഗതി കൊള്ളാമല്ലോ!