Sunday, October 7, 2007

ചിത്രപ്രശ്നം 2




ഇതിനു പുറകില്‍ ഒളിഞ്ഞിരിക്കുന്ന കണ്ണുകള്‍ ആരുടെതെന്ന് കണ്ടുപിടിക്കുക. കണ്ടുപിടിക്കുന്നവര്‍ക്കു ഇത്തവണ സമ്മാനം ഒന്നും ഉണ്ടായിരിക്കുന്നതല്ല.


ഇതിന്റെ ഉത്തരം അറിയാന്‍ ഇവിടെ ക്ലിക്കുക.


14 comments:

ഹരിശ്രീ (ശ്യാം) said...

ഇതു മഴത്തുള്ളിക്കിലുക്കത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടു സ്രുഷ്ടിച്ചതാണ്‌. photoshop expert അല്ലാത്തതു കൊണ്ടു അത്രക്കങ്ങു നന്നായില്ല. (കുറച്ചു ബുദ്ധിമുട്ടി) ഏന്തായാലും തല്‍ക്കാലം ഇവിടെ കിടക്കട്ടെ. ഒരു ചോദ്യവുമായി.

കുഞ്ഞന്‍ said...

നീലീശ്വരക്കാരി ഇപ്പോള്‍ എറണാകുളത്തു വീട്..

കാറിലുണ്ട് പക്ഷെ ബസ്സിലില്ല
ചൊവ്വയിലില്ല പക്ഷെ വ്യാഴത്തിലുണ്ട്...!

ഉപാസന || Upasana said...

അതു ഉപാസന പറയണോ...
കാശിന്റെ കാര്യമോര്‍ത്തല്ല ഉപാസന എന്തേലും ചെയ്യുന്നേ. അത് മാധവന്റെ മോളാണെന്നാ തോന്നുന്നെ.
കവിത കൊള്ളാം
:)
ഉപാസന

ശ്രീ said...

ദാ... എല്ലാവരും വന്ന് പറഞ്ഞു കഴിഞ്ഞു.

സമ്മാനമില്ലാത്തതു കൊണ്ട് ഞാനുത്തരം പറയില്ല.

;)

rajeev said...

കട മിഴിയില്‍ കമലദളം...
കവില്‍ളിണയില്‍ സിന്ദൂരം..

കാവ്യം വളരെ നന്നായി...

സഹയാത്രികന്‍ said...

അപ്പൊ ഉത്തരം കിട്ടീലേ... ഇനി അടുത്തത് പോരട്ടേ
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല..
മലയാളികള് ‍മൊത്തം ഒറ്റക്കെട്ടാ..

അടുത്തത് പോരട്ടെ.

ആ വേര്‍ഡ് വെരി എടുത്ത് കളയാമോ?

വേണു venu said...

ഹരിശ്രീയേ,
ഉത്തരങ്ങള്‍‍ കണ്ടെത്തുന്നതല്ല, ചോദ്യങ്ങള്‍‍ ചോദിക്കുന്നതാണു് പ്രധാനം. എന്നൊക്കെ പറഞ്ഞു് ഞാന്‍‍ സ്കൂട്ടാവുന്നു.:)

ഹരിശ്രീ (ശ്യാം) said...

കാവ്യം നന്നായി എന്നാണോ കാവ്യ M നന്നായി എന്നാണോ രാജീവ്‌ പറഞ്ഞത്‌ എന്നു സന്ദേഹിച്ചപ്പോഴാണു കാവ്യത്തില്‍ കാവ്യ ഉണ്ടെന്നും ഈ ചോദ്യം പാഴായിപ്പോയെന്നും കവിക്കു(എനിക്കു) കത്തിയത്‌. എന്തായാലും കാവ്യത്തിനും കാവ്യയ്ക്കും കമന്റടിച്ചവര്‍ക്കു നന്ദി.

[ ചാത്താ, വേര്‍ഡ്‌ വെരി എടുത്തുകളഞ്ഞിട്ടുണ്ട്‌. ]

പ്രയാസി said...

ഹരിയെ..
നന്നായിട്ടുണ്ട്..
വര്‍ക്കു ചെയ്യാനുള്ള മനസ്സാണു വലുതു,
ധൈര്യമായി ഫോട്ടൊഷോപ്പില്‍ പണിതൊ..!
പ്രയാസിക്കു ഒരു 10% അറിയാം
ചോദിച്ചാല്‍ അത്രയും പറഞ്ഞു തരാം..:)

വാളൂരാന്‍ said...

ബ്രിറ്റ്നി സ്പിയേഴ്സിന്റെയൊരു ഛായയുണ്ട്, ശരിയല്ലേ, എന്റെ ഉത്തരം ശരിയല്ലേ...
ശ്രീജിത്തേ, അന്ന്‌ ഫോട്ടോഷോപ്പ് ശരിക്കും നോക്കിയില്ലായിരുന്നോ?

un said...

ഇതും എനിക്കറിയാം.. പനച്ചിക്കര പാറുവിന്റെ തന്നെ ഈ കണ്ണുകള്‍!!!

വാളൂരാന്‍ said...

ശ്യാം ക്ഷമിക്കണം... ഞാന്‍ പെട്ടെന്നു ശ്രീജിത്തെന്ന എന്റെ സുഹൃത്താണെന്നു കരുതി....

ഹരിശ്രീ (ശ്യാം) said...

നന്ദി പ്രയാസി. മുരളീ അതു സാരമില്ല. പലരും എന്നെ തെറ്റിദ്ധരിക്കുന്നുണ്ട്‌. ശ്രീയുടെ ചേട്ടന്‍ ഹരിശ്രീയായി. അതുകൊണ്ടാണു യഥാര്‍ഥപേരുകൂടി വച്ചത്‌.